റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമം: നിര്‍ദേശങ്ങള്‍ 27നുള്ളില്‍ സമര്‍പ്പിക്കണം

റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമം:  നിര്‍ദേശങ്ങള്‍ 27നുള്ളില്‍ സമര്‍പ്പിക്കണം

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമത്തിനുള്ള നിര്‍ദേശങ്ങള്‍ ഈ മാസം 27നുള്ളില്‍ സമര്‍പ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിനുമായാണ് സര്‍ക്കാര്‍ റിയല്‍റ്റി റെഗുലേറ്ററികളെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഉത്തര്‍ പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ നിയമത്തിലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര ഭവന കാര്യ മന്ത്രാലയം അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിര്‍ദേശങ്ങളോട് കൂടിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
കഴിഞ്ഞമാസം 27ന് നിയമത്തിലുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നായിരുന്നു ചുമതലപ്പെട്ട വകുപ്പ് സംസ്ഥാനങ്ങളോട് അറിയിച്ചിരുന്നത്. എന്നാല്‍, സമയപരിധി കുറവാണെന്ന് കാണിച്ച് നിയമനിര്‍മാണത്തിനുള്ള പാര്‍ലമെന്റ് കമ്മിറ്റിയെ ഭവന മന്ത്രാലയം അറിയിക്കുകയും സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 27 ആക്കിയത്. എന്നാല്‍, ഈ സമയത്തിനുള്ളിലും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സമയം നീട്ടാന്‍ ആവശ്യപ്പെട്ടേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സമപരിധി നിരന്തരം നീട്ടി നല്‍കുകയാണെങ്കില്‍ ഉഭോക്താക്കള്‍ക്ക് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കാനുള്ള അവസരുമുണ്ട്. ഇതിന് ഉത്തരവാദി സംസ്ഥാനങ്ങളായിരിക്കും. കരട് നിയമങ്ങളുമായി അടുത്ത മാസത്തോടെ ഡെല്‍ഹിയില്‍ റിയല്‍റ്റി റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരുത്തനാണ് നഗര വികസന മന്ത്രാലയം ഒരുങ്ങുന്നത്.
നിയമത്തിന് പാര്‍ലമെന്റില്‍ അനുമതി ലഭിച്ചിട്ടും നിരവധി കമ്പനികള്‍ പദ്ധതി പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്യുന്നതില്‍ താമസം വരുത്തുന്നത് ശ്രദ്ധയില്‍പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തില്‍ ആശങ്കയറിയിച്ചിരുന്നു. നിയമത്തിന് ഉടന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Business & Economy