എട്ടാം ക്ലാസ് വരെ പഠനം മാതൃഭാഷയിലാക്കണം: എന്‍സിഇആര്‍ടി

എട്ടാം ക്ലാസ് വരെ പഠനം മാതൃഭാഷയിലാക്കണം: എന്‍സിഇആര്‍ടി

ന്യൂഡെല്‍ഹി: എട്ടാം ക്ലാസ് വരെയുള്ള പ്രധാന പഠന മാധ്യമം മാതൃഭാഷയാകണമെന്ന് എന്‍സിഇആര്‍ടി യുടെ നിര്‍ദേശം. പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകള്‍, വ്യക്തികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായാണ് എന്‍സിആര്‍ടിഇ മാതൃഭാഷയിലെ പഠനം നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്.

മുന്‍ മാനവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് വിദ്യാഭ്യാസ നയം പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത്. മുന്‍ കാബിനെറ്റ് സെക്രട്ടറി ടി.സി.ആര്‍ സുബ്രഹ്മണ്യനാണ് വിദ്യാഭ്യാസ നയപരിഷ്‌കരണ സമിതിക്ക് നേതൃത്വം നല്‍കുന്നത്.
പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള മേഖലകളില്‍ മാറ്റം കൊണ്ടുവരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെയായിരുന്നു നയ രൂപീകരണത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. സ്‌കൂള്‍ സമയം ക്രമീകരിക്കുന്നതിനെ കുറിച്ചും കായിക, ആത്മീയ വിദ്യാഭ്യാസത്തിനു നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ചുമെല്ലാമുള്ള നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. യോഗയും സംസ്‌കൃതവും നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദേശം നേരത്തേ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories