പെപ്‌സികോ അഞ്ച് ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കും

പെപ്‌സികോ അഞ്ച്  ഉല്‍പ്പന്നങ്ങള്‍ കൂടി പുറത്തിറക്കും

 

ന്യൂഡെല്‍ഹി: പ്രമുഖ ശീതളപാനീയ നിര്‍മാതാക്കളായ പെപ്‌സികോ ഇന്ത്യ 2017 ആദ്യത്തോടെ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കും.
ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളുടെ നിര സൃഷ്ടിക്കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. പ്രാദേശിക രുചിക്കൂട്ടുകളും ഇന്ത്യക്കാരുടെ ഭക്ഷണരീതികളും മനസിലാക്കിയതിനു ശേഷം മാത്രമേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയുള്ളു- പെപ്‌സികോ ഇന്ത്യ വൈസ് പ്രസിഡന്റ് ദീപിക വാര്യര്‍ പറഞ്ഞു. വര്‍ഷാന്ത്യത്തിലോ അതല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യമോ 4-5 ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യാനാണ് ശ്രമം.
ഉപഭോക്താക്കളുടെ തെരഞ്ഞെടുക്കലിന് അനുസൃതമായ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. പോഷക സമൃദ്ധമായ പ്രൊഡക്റ്റുകള്‍ക്കാണ് മുന്‍ഗണന കൊടുത്തിരിക്കുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ചേര്‍ത്ത അത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അതിവേഗം വളര്‍ച്ച കൈവരിക്കുന്നുണ്ട്- അവര്‍ ചൂണ്ടിക്കാട്ടി.
ഓട്‌സിന് നല്ല വളര്‍ച്ചാ അവസരമുണ്ടെന്ന് ഈ വിഭാഗത്തിന്റെ വിപുലീകരണത്തെക്കുറിച്ച് സംസാരിക്കവെ ദീപിക വ്യക്തമാക്കി.
പെപ്‌സികോ ന്യൂട്രിഷന്‍ ബ്രാന്‍ഡ് അംബാസിഡറായി ഷെഫ് വികാസ് ഖന്നയെ നേരത്തെ നിയമിച്ചിരുന്നു. കമ്പനി അടുത്തിടെ പുറത്തിറക്കിയ പുതിയ രുചികളോടു കൂടി ചാറ്റ് സ്‌റ്റൈല്‍, കറി മാജിക് എന്നീ ഓട്‌സുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതും വികാസ് ഖന്നയാണ്.

Comments

comments

Categories: Branding, Trending