സിംഗൂരിലെ പകുതിയിലേറെ ഭൂമിയും കര്‍ഷകര്‍ക്ക് തിരികെ നല്‍കി

സിംഗൂരിലെ പകുതിയിലേറെ  ഭൂമിയും കര്‍ഷകര്‍ക്ക് തിരികെ നല്‍കി

കൊല്‍ക്കത്ത: സിംഗൂരിലെ 508 ഏക്കറോളം വരുന്ന ഭൂമി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് തിരികെ നല്‍കി. ടാറ്റയുടെ നാനോ കാര്‍ ഫാക്റ്ററിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കുന്നതിനുള്ള നടപടികള്‍ക്ക് ഒക്‌റ്റോബര്‍ 20നാണ് തൃണമൂല്‍ സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
ബംഗാളിലെ മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ് നാനോ പദ്ധതിക്കായി ഭൂമി ഏറ്റെടുത്തത്. വന്‍ ജനകീയ പ്രക്ഷോഭത്തിന് അതിടയാക്കിയിരുന്നു. എന്നാല്‍ തൃണമൂല്‍ ഭരണകൂടം 997.11 ഏക്കര്‍ ഭൂമിയില്‍ 932 ഏക്കറും കൃഷിക്ക് അനുയോജ്യമാക്കുകയുണ്ടായി. അവശേഷിച്ച 65 ഏക്കര്‍ കൃഷിക്ക് ഇണങ്ങുന്നതാക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ടുപോകുന്നുണ്ട്.
ഭൂമി തിരികെ കര്‍ഷകര്‍ക്ക് കൈമാറുന്ന പ്രക്രിയ തൃപ്തികരം. ഇതുവരെ 508 ഏക്കര്‍ ഇത്തരത്തില്‍ മടക്കിനല്‍കി-ഹൂഗ്ലി അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് പൂര്‍ണ്ണേന്ദു മാജി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കുന്ന നടപടി നവംബര്‍ 10ന് പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂരിപക്ഷം പേര്‍ക്കും ഭൂമിയുടെ ആധാരം നല്‍കിക്കഴിഞ്ഞു. കാര്‍ ഫാക്റ്ററിയുടെ ഷെഡും ഉപകരണങ്ങളും ഇതിനകം തന്നെ മാറ്റി. ഫാക്റ്ററിയുടെ സാധനസാമഗ്രികള്‍ സര്‍ക്കാര്‍ ലേലം ചെയ്യുമെന്ന് സിംഗൂരിലെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ രബീന്ദ്രനാഥ് ഭട്ടാചാര്യ വ്യക്തമാക്കി. സിംഗൂരിലെ കര്‍ഷകര്‍ക്ക് 12 ആഴ്ചയ്ക്കുള്ളില്‍ ഭൂമി തിരികെ നല്‍കണമെന്ന് ഓഗസ്റ്റ് 31 ന് കോടതി ഉത്തരവിട്ടിരുന്നു.

Comments

comments

Categories: Slider, Top Stories