അമേരിക്കയെ ഒന്നിപ്പിക്കാന്‍ ഹിലരിക്ക് മാത്രമേ സാധിക്കൂ

അമേരിക്കയെ ഒന്നിപ്പിക്കാന്‍ ഹിലരിക്ക് മാത്രമേ സാധിക്കൂ

വാഷിംഗ്ടണ്‍: അമേരിക്കയെ ഒന്നിപ്പിക്കാനും ജനതയുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും ഹിലകരിക്കു മാത്രമേ സാധിക്കൂയെന്നു യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഫ്‌ളോറിഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുടെ നാനാത്വത്തെ സ്വീകരിക്കാനുള്ള വിശാലത ഹിലരിക്കുണ്ട്. അതാണ് അവരുടെ ശക്തി. എന്നാല്‍ ട്രംപ് പ്രസിഡന്റാവാന്‍ യോഗ്യനല്ല. സൈനിക തലവന് വേണ്ട ക്ഷമ അദ്ദേഹത്തിന് തീരെയില്ലെന്നും ഒബാമ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കും, സ്ത്രീകള്‍ക്കുമെതിരേ അദ്ദേഹം നടത്തിയ വിദ്വേഷം നിറഞ്ഞ പ്രസംഗം ഇതിന് ഉദാഹരണമാണെന്നും ഒബാമ പറഞ്ഞു.
എട്ട് വര്‍ഷം മുന്‍പ് നമ്മള്‍ തുടക്കമിട്ട നല്ല കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

Comments

comments

Categories: World