എന്‍ഡിടിവി ക്കെതിരായ നടപടി: പത്രപ്രവര്‍ത്തക യൂണിയന്‍ നവം.9 പ്രതിഷേധ ദിനം ആചരിക്കും

എന്‍ഡിടിവി ക്കെതിരായ നടപടി:  പത്രപ്രവര്‍ത്തക യൂണിയന്‍ നവം.9 പ്രതിഷേധ ദിനം ആചരിക്കും

 

തിരുവനന്തപുരം: എന്‍ഡിടിവി ദേശീയ ചാനലിന് ഒരു ദിവസത്തെ പ്രവര്‍ത്തന വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ നവംബര്‍ 9ന് പ്രതിഷേധ ദിനമായി ആചരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തീരുമാനിച്ചു. പഠാന്‍കോട്ട് വ്യോമത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ റിപ്പോര്‍ട്ടിംഗില്‍ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരായ നടപടിയാണിതെന്ന് കെയുഡബ്യുജെ പ്രസിഡന്റ് സി നാരായണന്‍ പ്രസ്താവനയില്‍ പറഞ്ഞു. അപകരകരമായ പ്രവണതയാണിത്. ഇതിനെതിരേ സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന് പ്രതിഷേധമറിയിച്ച് കത്തയക്കുമെന്നും നാരായണന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും എന്‍ഡിടിവി ക്കെതിരായ സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories