ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 19,000 കവിഞ്ഞു: രവിശങ്കര്‍ പ്രസാദ്

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 19,000 കവിഞ്ഞു: രവിശങ്കര്‍ പ്രസാദ്

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഈ വര്‍ഷം 19,000 കവിഞ്ഞതായി കേന്ദ്ര ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ്(ഇകാന്‍) സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.

സാങ്കേതിക വിദ്യ സമൂഹത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകമായി മാറിയിട്ടുണ്ടെന്നും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ളവര്‍ പോലും തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നുണ്ടെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ അറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററായ ടി ഹബിന് ആഗോളതലത്തില്‍ അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് തെലങ്കാന മന്ത്രി കെടി രാമറാവു പറഞ്ഞു. ടിഹബിനു പ്രത്യേക കെട്ടിടം വൈകാതെ തുറക്കുമെന്നും കെടി രാമറാവു ഉറപ്പു നല്‍കി.

ടിഹബിനായുള്ള പ്രത്യേക കെട്ടിടം നിലവിലുള്ളതിനേക്കാള്‍ നാലിരട്ടി വലിപ്പമുള്ളതാണ്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഈയാഴ്ച കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നാണ് സൂചന

Comments

comments

Categories: Entrepreneurship