ജിഎംആര്‍ എനര്‍ജി 30 ശതമാനം ഓഹരികള്‍ തെനാഗയ്ക്ക് വിറ്റു

ജിഎംആര്‍ എനര്‍ജി 30 ശതമാനം  ഓഹരികള്‍ തെനാഗയ്ക്ക് വിറ്റു

 

ന്യൂഡെല്‍ഹി: ബെംഗളൂരുവിലെ ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ (ജിഐഎല്‍) സഹസ്ഥാപനം ജിഎംആര്‍ എനര്‍ജി 30 ശതമാനം ഓഹരികള്‍ മലേഷ്യന്‍ ഇലക്ട്രിക്ക് യൂട്ടിലിറ്റി കമ്പനിയായ തെനാഗ നാസിനല്‍ ബെര്‍ഹാദിന് വിറ്റു. ഏകദേശം 2,000 കോടി രൂപയ്ക്കാണ് ജിഎംആര്‍ എനര്‍ജിയുടെ ഓഹരി കൈമാറ്റം.
ജിഐഎല്ലിനും സഹകമ്പനികള്‍ക്കും ജിഎംആര്‍ എനര്‍ജിയില്‍ 52.14 ശതമാനം ഓഹരികളുണ്ട്. തെമാസെക്ക് സിംഗപ്പൂര്‍, ഐഡിബിസി എന്നിവ പോലുള്ള സ്വകാര്യ നിക്ഷേപ സ്ഥാപനങ്ങളും ജിഎംആര്‍ എനര്‍ജിയിലെ 17.86 ശതമാനം ഓഹരികള്‍ കൈവശംവെയ്ക്കുന്നു.
ഓഹരി വില്‍പ്പന കമ്പനിക്ക് പുത്തനുണര്‍വ് നല്‍കും. ഇതിന്റെ ഫലമായി ബാലന്‍സ് ഷീറ്റ് ശക്തമാവുകയും ഭാവിയിലെ വളര്‍ച്ചാ സാധ്യതകളെ മുതലെടുക്കാന്‍ കമ്പനിയെ പ്രാപ്തമാക്കുകയും ചെയ്യുമെന്ന് ജിഎംആര്‍ എനര്‍ജി ചെയര്‍മാന്‍ ജിബിഎസ് രാജു പറഞ്ഞു. തെനാഗയുടെ കടന്നുവരവ് ഇന്ത്യന്‍ ഊര്‍ജ്ജ മേഖലയിലേക്ക് വിദേശ നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നതിന് ഇടയാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കല്‍ക്കരി, ഗ്യാസ്, ജലവൈദ്യുതി, സോളാര്‍ ഊര്‍ജ്ജ പദ്ധതികളിലായി 4,630 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള കമ്പനിയാണ് ജിഎംആര്‍ എനര്‍ജി.

Comments

comments

Categories: Branding