ഗ്ലോബല്‍ 7000 ബിസിനസ് ജെറ്റ് പരീക്ഷണപ്പറക്കല്‍ നടത്തി

ഗ്ലോബല്‍ 7000 ബിസിനസ് ജെറ്റ്  പരീക്ഷണപ്പറക്കല്‍ നടത്തി

 
ടൊറന്റൊ: കനേഡിയന്‍ കമ്പനിയായ ബോംബാര്‍ഡെയറിന്റെ പുതിയ ഗ്ലോബല്‍ 7000 ബിസിനസ് ജെറ്റ് ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. സ്വകാര്യ വിമാനങ്ങളുടെ ആവശ്യം വര്‍ധിക്കുന്നത് മുന്നില്‍ക്കണ്ടാണ് പുതിയ വിമാന നിര്‍മാണത്തിന് കമ്പനി തുടക്കമിട്ടിരിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തില്‍ മണിക്കൂറില്‍ 276 മൈല്‍ വേഗതയിലാണ് ഗ്ലോബല്‍ 7000 ബിസിനസ് ജെറ്റ് പരീക്ഷണപ്പറക്കല്‍ പൂര്‍ത്തിയാക്കിയത്. രണ്ട് മണിക്കൂറും 27 മിനുറ്റും പരീക്ഷണപ്പറക്കല്‍ നീണ്ടുനിന്നു. ഏറ്റവും മികച്ച യാത്രാനുഭവം ആവശ്യപ്പെടുന്ന സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുള്ളതാണ് ഗ്ലോബല്‍ 7000 ജെറ്റ്. ബോംബാര്‍ഡെയര്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വലിയ ബിസിനസ് ജെറ്റും ഇതു തന്നെ.
2018ന്റെ രണ്ടാം പകുതിയില്‍ സേവനമാരംഭിക്കുന്ന വിമാനം സമുദ്ര നിരപ്പില്‍ നിന്ന് 51,000 അടി ഉയരത്തിലായിരിക്കും പറക്കുക. 17 സീറ്റുകളുമുണ്ടാവും. ഒരു വിമാനത്തിന് 72.8 മില്ല്യണ്‍ ഡോളറാണ് വില പ്രതീക്ഷിക്കുന്നത്. എട്ട് യാത്രക്കാരും നാല് ജീവനക്കാരുമുള്‍പ്പെടുന്ന സംഘത്തെ വഹിച്ച് ഒരൊറ്റ സ്‌ട്രെച്ചില്‍ കുറഞ്ഞ സ്പീഡില്‍ 7,400 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിക്കാന്‍ പുതിയ ജെറ്റിന് പ്രാപ്തിയുണ്ടെന്ന് ബോംബാര്‍ഡെയര്‍ അവകാശപ്പെട്ടു. ബ്യൂണസ് അയേഴ്‌സുമായി ലണ്ടനെയും ന്യൂയോര്‍ക്കുമായി ഷാങ്ഹായിയെും ബന്ധിപ്പിക്കാന്‍ വിമാനത്തിന് സാധിക്കും. ബോംബാര്‍ഡെയറിന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിക്കൊടുക്കുന്ന വിഭാഗമാണ് പുതു തലമുറയില്‍പ്പെട്ട ഗ്ലോബല്‍ ജെറ്റ്.

Comments

comments

Categories: Branding