വടക്കാഞ്ചേരി പീഡന കേസ് അന്വേഷണ സംഘത്തെ മാറ്റണം: അനില്‍ അക്കര

വടക്കാഞ്ചേരി പീഡന കേസ് അന്വേഷണ സംഘത്തെ മാറ്റണം: അനില്‍ അക്കര

തൃശൂര്‍: വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസ് അന്വേഷിക്കുന്ന സംഘത്തെ മാറ്റണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതായി ബോദ്ധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ നിര്‍ദേശം അനുസരിച്ചാണ് നിലവിലെ അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത്. ഈ സംഘം കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. രണ്ട് വനിതാ പൊലീസുകാരൊഴികെ അന്വേഷണ സംഘത്തിലുള്ള എല്ലാവരും സിപിഐഎമ്മുകാരാണെന്നും അനില്‍ അക്കര ആരോപിച്ചു. പീഡനവിവരം പുറത്തു വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി എടുക്കാത്തതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ സംഘത്തെ മാറ്റണമെന്നും ഡിജിപിയെ നേരിട്ട് കണ്ട് ആവശ്യപ്പെടുമെന്നും അനില്‍ പറഞ്ഞു.

അതേസമയം പരാതിക്കാരിയായ യുവതിയെ അന്വേഷണസംഘം മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തി. സൗത്ത് സോണ്‍ എഡിജിപി ബി. സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ടൗണ്‍ എ.എസ്.പി: ജി. പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

Comments

comments

Categories: Politics

Related Articles