ഷര്‍ബത് ഗുലയെ പാകിസ്ഥാന്‍ നാടുകടത്തില്ല

ഷര്‍ബത് ഗുലയെ പാകിസ്ഥാന്‍ നാടുകടത്തില്ല

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന മാനിച്ച് അഫ്ഗാന്‍ പെണ്‍കുട്ടിയെന്നും അഫ്ഗാന്‍ മൊണാലിസയെന്നും വിശേഷണമുള്ള ഷര്‍ബത് ഗുലയെ നാടുകടത്തില്ലെന്നു പാകിസ്ഥാന്‍.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വച്ചതിന് കഴിഞ്ഞ മാസമാണ് പാകിസ്ഥാന്‍ ഫെഡറല്‍ അന്വേഷണ ഏജന്‍സി ഗുലയെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്നു 15 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്ത കോടതി ഗുലയോട്110000 പാകിസ്ഥാന്‍ രൂപ പിഴയൊടുക്കണമെന്നും റിമാന്‍ഡ് കാലാവധി കഴിയുമ്പോള്‍ പാകിസ്ഥാനില്‍നിന്നും നാടുകടത്തണമെന്നും ഉത്തരവിട്ടിരുന്നു.
എന്നാല്‍ മാനുഷിക പരിഗണന വച്ച് ഗുലയുടെ പടം എടുത്ത ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കറിയുടെയും ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന മാനിച്ച് പാകിസ്ഥാന്‍ ഗുലയെ നാടുകടത്താനുള്ള തീരുമാനത്തില്‍നിന്നും പിന്മാറുകയായിരുന്നു.
1985ല്‍ 12 വയസ് ഉള്ളപ്പോഴാണ് നാഷണല്‍ ജിയോഗ്രാഫിക് മാഗസിനില്‍ ഗുലയുടെ പടം പ്രസിദ്ധീകരിച്ചു വന്നത്. അഭയാര്‍ഥികളുടെ കഷ്ടത വിവരിക്കുന്നതായിരുന്നു ഗുലയുടെ പടം.
ഇപ്പോള്‍ അവര്‍ വിധവയും നാല് മക്കളുടെ അമ്മയുമാണ്. 43 വയസുള്ള ഗുലയ്ക്ക് ഹെപ്പാറ്റിറ്റിസ് സി അസുഖവുമുണ്ട്.

Comments

comments

Categories: Slider, World