ട്രംപിന് നേരേ ആക്രമണ ശ്രമം

ട്രംപിന് നേരേ ആക്രമണ ശ്രമം

റെനോ(നെവാഡ): നെവാഡയില്‍ ശനിയാഴ്ച തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരെ ആക്രമണ ശ്രമം.
ട്രംപ് വേദിയിലെത്തി അഞ്ച് മിനിറ്റിനുള്ളിലാണ് യോഗം അലോസരപ്പെടുത്താന്‍ ഒരു യുവാവ് ശ്രമിച്ചത്. ഉടന്‍ തന്നെ സുരക്ഷാ അംഗങ്ങള്‍ ട്രംപിനെ വേദിയില്‍നിന്നും മാറ്റി. അക്രമണത്തിനു ശ്രമിച്ചത് 33-കാരനായ ഓസ്റ്റിന്‍ ക്രൈറ്റ്‌സ് എന്ന യുവാവാണെന്നു പൊലീസ് പറഞ്ഞു. രജിസ്റ്റേഡ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമാണ് താനെന്നും പാര്‍ട്ടിയുടെ നോമിനിയായ ട്രംപിനോടുള്ള അനിഷ്ടം പ്രകടിപ്പിക്കാനാണ് താന്‍ യോഗം അലോസരപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളെ പിന്നീട് വിട്ടയച്ചു.
അമേരിക്കന്‍ തെരഞ്ഞെടുപ്പിന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ വേദിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായത്. ഇത് യോഗത്തിനെത്തിയവരെ ഭയചകിതരാക്കുകയും ചെയ്തു.

Comments

comments

Categories: World