ആകര്‍ഷക ബ്രാന്‍ഡ്: ടാറ്റ ഏഴാം സ്ഥാനത്തേക്ക് വീണു

ആകര്‍ഷക ബ്രാന്‍ഡ്:  ടാറ്റ ഏഴാം സ്ഥാനത്തേക്ക് വീണു

 

മുംബൈ: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ ആദ്യ അഞ്ച് ബ്രാന്‍ഡുകളില്‍ നിന്ന് ടാറ്റയുടെ സ്ഥാനം താണു. പുതിയ പട്ടികയനുസരിച്ച് ടാറ്റ ഏഴാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ടാറ്റ നാലാം സ്ഥാനത്തായിരുന്നു. സെറസ് മിസ്ട്രിയെ പുറത്താക്കുന്നതും രത്തന്‍ ടാറ്റ ഇടക്കാല ചെയര്‍മാനായി വരുന്നതിനും മുമ്പ് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇതിനുവേണ്ട സര്‍വേ നടന്നത്. ടിആര്‍എ എന്ന ഏജന്‍സിയാണ് സര്‍വെ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ പ്രധാനപ്പെട്ട പതിനാറ് നഗരങ്ങളിലെ 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്‍മാരുമായ വര്‍ക്കിംഗ് പ്രൊഫഷണലുകളിലാണ് പഠനം നടത്തിയത്. ഇത്രയും നഗരങ്ങളിലായി 2,500 പേരെ സര്‍വെക്കായി സമീപിച്ചു.

2013, 2015 വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ അഞ്ച് ബ്രാന്‍ഡുകളില്‍ ടാറ്റയുണ്ടായിരുന്നു. ടാറ്റ ബ്രാന്‍ഡിന്റെ ആകര്‍ഷകത്വം കുറഞ്ഞുവരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.
ടാറ്റയ്ക്ക് മാത്രമല്ല ഇത്തവണ അടിതെറ്റിയത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തായിരുന്ന സാംസംഗ് മൊബീല്‍സ് ഇത്തവണ മൂന്നാം സ്ഥാനത്തേക്കിറങ്ങി. എല്‍ജി യാണ് പുതിയ ചാര്‍ട്ടിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡ്. സോണി രണ്ടാമത് ഇരിപ്പുറപ്പിച്ചു.

Comments

comments

Categories: Branding, Slider