ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ ധനമന്ത്രാലയത്തിന്റെ ശ്രമം

ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാന്‍ ധനമന്ത്രാലയത്തിന്റെ ശ്രമം

ന്യൂഡെല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനാകുന്ന വിധത്തില്‍ തയാറെടുപ്പുകള്‍ നടത്തുകയാണ് ധനമന്ത്രാലയം. ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ബജറ്റ് അവതരണം ഇത്തവണ നേരത്തേയായിരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31ഓടെ ബജറ്റ് പ്രക്രിയ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തവണ പ്രത്യേക റെയില്‍വേ ബജറ്റ് ഉണ്ടാകില്ല.

ഇത്തവണത്തെ ബജറ്റില്‍ പദ്ധതിക്കു പുറത്തെ ചെലവിടല്‍ എന്ന വിഭാഗം ഉണ്ടാകില്ലെന്നും വരവ്, ചെലവ് എന്നീ രണ്ട് പ്രധാന വിഭാഗങ്ങളായിട്ടായിരിക്കും ബജറ്റ് രേഖകള്‍ അവതരിപ്പിക്കുകയെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ബജറ്റ് നിര്‍ദേശങ്ങള്‍ സ്വീകരിച്ചുവരികയാണ്. ബജറ്റ് നിര്‍ദേശങ്ങള്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ നടപ്പാക്കാന്‍ ആകുന്നത് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Comments

comments

Categories: Slider, Top Stories

Related Articles