ഒലയും ബിഎംഡബ്ല്യുവും ധാരണാപത്രം ഒപ്പിട്ടു

ഒലയും ബിഎംഡബ്ല്യുവും ധാരണാപത്രം ഒപ്പിട്ടു

മുംബൈ: ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാവായ ഒലയും ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും ധാരണാപത്രം ഒപ്പിട്ടു. ഒല ലക്‌സ് പ്രകാരം ഇനി മുതല്‍ ഒല ഇടപാടുകള്‍ക്ക് ആഡംബര കാറുകളില്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാം. സമാനതകള്‍ ഇല്ലാത്ത പ്രീമിയം യാത്രാനുഭൂതിയാണ് ഒല – ബിഎംഡബ്ല്യു പങ്കാളിത്ത കരാര്‍ ഉറപ്പ് നല്‍കുന്നത്. ബിഎംഡബ്ല്യു ഇന്ത്യ ആക്ടിങ് പ്രസിഡന്റ് ഫ്രാങ്ക് സ്‌ക്ലോഡര്‍, ഒല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജിവ്രാജ്ക എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.

കരാര്‍ പ്രകാരം ബിഎംഡബ്ല്യു കാറുകളുടെ ഒരു ഫ്‌ളീറ്റ് ഒലയില്‍ എപ്പോഴും ലഭ്യമായിരിക്കും. 4 വര്‍ഷം വരെ കുറഞ്ഞ പലിശ നിരക്കില്‍ 100 ശതമാനം വരെ വാഹന വായ്പയും ലഭ്യമാക്കും. ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയാണ് കരാറിന്റെ മറ്റൊരിനം. ബിഎംഡബ്ല്യു സാങ്കേതികവിദ്യ, സുരക്ഷാ സംവിധാനം എന്നിവ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടും. വിപണനാനന്തര സേവനമാണ് മറ്റൊന്ന്. 3 വര്‍ഷത്തെ (100,000 കിലോമീറ്റര്‍) സര്‍വീസും അറ്റകുറ്റപ്പണികളും ഇതില്‍ ഉള്‍പ്പെടും.

സര്‍ട്ടിഫൈഡ് ടെക്‌നീഷ്യന്മാര്‍ ബിഎംഡബ്ല്യു സ്‌പെയര്‍ പാര്‍ട്‌സ് ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക. തുടക്കത്തില്‍ ഡെല്‍ഹി, മുംബൈ, ബെംഗളൂരു, നഗരങ്ങളിലായിരിക്കും ഒല ലക്‌സ് പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് മറ്റ് നഗരങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. മിനിമം ചാര്‍ജ് 250 രൂപയാണ്. കിലോമീറ്ററിന് 20-22 രൂപ. മണിക്കൂര്‍ അടിസ്ഥാനത്തിലും കാര്‍ ബുക്കു ചെയ്യാം.

Comments

comments

Categories: Branding