എംഫസിസ് അറ്റാദായത്തില്‍ 10.4% വര്‍ധന

എംഫസിസ് അറ്റാദായത്തില്‍ 10.4% വര്‍ധന

 

ന്യൂഡെല്‍ഹി: ഐടി കമ്പനിയായ എംഫസിസിന്റെ രണ്ടാം പാദത്തിലെ (സെപ്റ്റംബറില്‍ അവസാനിച്ച പാദം) അറ്റാദായം കഴിഞ്ഞ പാദത്തില്‍ നിന്നും 10.4 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 190.8 കോടി രൂപയായിരുന്ന അറ്റാദായം നടപ്പുസാമ്പത്തിക വര്‍ഷം 210.7 കോടി രൂപയായാണ് വര്‍ധിച്ചത്.

വില്‍പ്പനയില്‍ 2.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,555.3 കോടി രൂപയുടെ വില്‍പ്പന നടന്നപ്പോള്‍ ഇത്തവണ അത് 1,517.6 കോടിയിലെത്തിയതായി കമ്പനി നിരീക്ഷിച്ചു. ഈ വര്‍ഷം ആദ്യം എംഫസിസിന്റെ ഭൂരിപക്ഷ ഓഹരികള്‍ ഹ്യൂലെറ്റ് പക്കാര്‍ഡ് എന്റര്‍പ്രൈസി (എച്ച്പിഇ)ല്‍ നിന്നും സ്വകാര്യ ഇക്വറ്റി സംരംഭമായ ബ്ലാക്‌സ്റ്റോണ്‍ വാങ്ങിച്ചിരുന്നു. 1.1 ബില്യണ്‍ യുഎസ് ഡോളറിനാണ് ഇടപാട് നടന്നത്. സെപ്റ്റംബര്‍ ഒന്നിനാണ വില്‍പ്പന നടപടികള്‍ പൂര്‍ത്തിയായത്.

ഓരോ ഓഹരിയില്‍ നിന്നുമുള്ള വരുമാനമ 10.32 രൂപ എന്ന നിലയ്ക്കാണ് കമ്പനി മുന്നോട്ടുപോകുന്നതെന്നും തങ്ങള്‍ പ്രധാനമായും ശ്രദ്ധ നല്‍കുന്ന ബിസിനസുകളില്‍ വളര്‍ച്ച കൈവരിക്കാനാകുന്നത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും എംഫസിസ് സിഇഒയും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുമായ ഗണേഷ് അയ്യര്‍ പറഞ്ഞു.

കമ്പനിയുടെ നേരിട്ടുള്ള അന്താരാഷ്ട്ര വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 5.1 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയതായും കമ്പനിയില്‍ നിന്നുള്ള എച്ച്പിയുടെ വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 1.5 ശതമാനം വര്‍ധിച്ചതായും എംഫസിസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Comments

comments

Categories: Branding