കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ മോക്ഷ്

കേരളത്തില്‍ സാന്നിധ്യം ശക്തമാക്കാന്‍ മോക്ഷ്

 

കൊച്ചി: ഐഎസ്ഒ 9001-2008 സര്‍ട്ടിഫൈഡ് കമ്പനിയായ മോക്ഷ് അഗര്‍ബത്തി സംസ്ഥാനത്ത് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. മൂന്നു വര്‍ഷം മുമ്പ് 100 കോടി രൂപ മൊത്തം വിറ്റുവരവ് നേടി യ കമ്പനി 200 കോടി വിറ്റുവരവാണ് സമീപഭാവിയില്‍ ലക്ഷ്യമിടുന്നത്. കേവലം 20 ജീവനക്കാരുമായി 1996 ല്‍ ആരംഭിച്ച മോക്ഷ് അഗര്‍ബത്തിയുടെ ഉല്‍പ്പാദനം പ്രതിദിനം 2.5 ലക്ഷം അഗര്‍ബത്തിയായി രുന്നു. ഇപ്പോഴത്തെ പ്രതിദിന ഉല്‍പ്പാദനം 1.5 കോടി അഗര്‍ബത്തിയാണ്.

കേരളത്തില്‍ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മോക്ഷ് അഗര്‍ബത്തി, മൂന്നു പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലെത്തിച്ചു. മോക്ഷ്
ഗോള്‍ഡ്, പഞ്ചപാണ്ഡവ്, ഗോള്‍ഡ് ആംബര്‍ എന്നിവയാണ് പുതിയ അഗര്‍ബത്തി ശ്രേണി. അള്‍ട്രാ പ്രീമിയം സുഗന്ധ തിരികളാണ് മോക്ഷ് ഗോള്‍ഡ്. നറുമണമുള്ള
ഔഷധങ്ങള്‍, ചന്ദനം, പ്രകൃതിദത്ത തൈലങ്ങള്‍ എന്നിവയാണ് ചേരുവകള്‍.

അഞ്ച് വ്യത്യസ്ത സുഗന്ധങ്ങളാണ് പഞ്ചപാണ്ഡവയിലുള്ളത്. ചമ്പ, ചന്ദനം, മുല്ലപ്പൂവ്, ലാവന്‍ഡര്‍, റോസ് നറുമണങ്ങളില്‍ ലഭ്യമാകും. കുന്തിരിക്കത്തിന്റെ സുഗന്ധം
ചൊരിയുന്നതാണ് ആംബര്‍ ഗോള്‍ഡ്. 35 വൈവിധ്യമാര്‍ന്ന അഗര്‍ബത്തികളാണ് മോക്ഷ് ശ്രേണിയിലുള്ളത്. 2020-ഓടെ ഇന്ത്യയിലെ ഓരോ വീട്ടിലും മോക്ഷ് അഗര്‍ബത്തി എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മോക്ഷ് അഗര്‍ബത്തി സ്ഥാപകന്‍ അനന്ത്കുമാര്‍ ആഷിയ പറഞ്ഞു.

സ്വര്‍ണചമ്പ, ഛന്ദന്‍, ലാവെന്‍ഡര്‍, ഗുലാബ്, അകാഗ്ഫൂല്‍, നൈറ്റ് ക്യൂന്‍, മോഗ്ര, കേവ്ദ, പാരിജാത് എന്നിവ മോക്ഷ് അഗര്‍ബത്തി ശ്രേണിയില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Branding