സുക്കര്‍ബെര്‍ഗിന് സമ്പത്ത് 6% കുറഞ്ഞു

സുക്കര്‍ബെര്‍ഗിന് സമ്പത്ത് 6% കുറഞ്ഞു

 

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബെര്‍ഗിന്റെ ആസ്തിയില്‍ മൂന്ന് ബില്യണ്‍ ഡോളര്‍ നഷ്ടം രേഖപ്പെടുത്തിയതായി ബ്ലൂംബെര്‍ഗ് ബില്ല്യനയര്‍ ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട്. സെപറ്റംബറില്‍ അവസാനിച്ച (മൂന്നാം പാദം) പാദത്തിലെ റിപ്പോര്‍ട്ടില്‍ ഫേസ്ബുക് വില്‍പ്പന 56 ശതമാനം വര്‍ധിച്ച് 7.01 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. എന്നാല്‍ ഫേസ്ബുക് ഇന്‍കിന്റെ പെട്ടെന്നുണ്ടായ വര്‍ധനവ് ദീര്‍ഘകാലം നലനിര്‍ത്താന്‍ സാധിക്കില്ലെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു തൊട്ടുപുറകെയാണ് വിപണികളില്‍ ഫേസ്ബുക്കിന്റെ ഓഹരിവില ഇടിഞ്ഞതും സുക്കര്‍ബെര്‍ഗിന്റെ ആസ്തിയില്‍ 6% കുറവ് രേഖപ്പെടുത്തിയതും. ബ്ലൂംബെര്‍ഗ് ബില്ല്യനയര്‍ സൂചികയില്‍ ലോകത്തിലെ കോടീശ്വരന്മാരില്‍ അഞ്ചാം സ്ഥാനത്താണ് സുക്കര്‍ബെര്‍ഗ്. 52 ബില്ല്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റ ആസ്തി.

Comments

comments

Categories: Branding, Slider