തിരുവനന്തപുരം: അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഫലമാണെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം വിജിലന്‍സിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കി. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് ഗൂഢാലോചനയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായും കെഎം എബ്രഹാം മൊഴിയില്‍ പറയുന്നു.
കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴമതിയെക്കുറിച്ച് തന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്ക് വിട്ടത്. ഇതേത്തുടര്‍ന്ന് കോര്പ്പറേഷന് ചെയര്മാന് ആര് ചന്ദ്രശേഖരന്, എംഡി രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. തനിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കെഎം എബ്രഹാം വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പി രാജേന്ദ്രന് കഴിഞ്ഞ ദിവസമാണ് കെഎം എബ്രഹാമിന്റെ മൊഴി രേഖപ്പെടുത്തിയത്.