കേരളത്തിന് ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ് പ്രൊജക്ട് നഷ്ടമായേക്കും

കേരളത്തിന് ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ് പ്രൊജക്ട് നഷ്ടമായേക്കും

 

കൊച്ചി: ശക്തമായ പ്രതിഷേധംമൂലം കേരളത്തിന് ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ് പ്രൊജക്ട്(എച്ചആര്‍എംഎല്‍)നഷ്ടമായേക്കും. കേരളത്തിലെ പശ്ചിമഘട്ടമേഖലയിലെ ആവാസവ്യവസ്ഥയ്ക്ക് നാശമുണ്ടാക്കുന്ന വാണിജ്യ-ഉപജീവന പ്രവര്‍ത്തനങ്ങള്‍ളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും ജൈവവൈവിധ്യത്യ സംരംക്ഷണത്തിനുമായുള്ള യുണിറ്റെഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാമിനോട് ചേര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ രീതിയോടുള്ള ജനങ്ങളുടെ എതിര്‍പ്പുകാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പദ്ധതി മന്ദഗതിയിലാണ്.

വനംവകുപ്പ് പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന. ഈ അവസരത്തില്‍ പദ്ധതി അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കോ കര്‍ണാടകയിലേക്കോ പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎന്‍ഡിപി 40 കോടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയക്തമായി 182 കോടി രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. 6.5 കോടി കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷനും നല്‍കിയിരുന്നു.

Comments

comments

Categories: Politics

Related Articles