ജയലളിത സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍

ജയലളിത സുഖം പ്രാപിച്ചതായി ഡോക്ടര്‍മാര്‍

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സുഖം പ്രാപിച്ചതായി അപ്പോളോ ആശുപത്രി തലവന്‍ ഡോ. പ്രതാപ് റെഡ്ഢി അറിയിച്ചു. വീട്ടിലേക്ക് തിരികെ പോകുന്ന കാര്യത്തില്‍ അവര്‍ക്ക് ഇനി തീരുമാനമെടുക്കാമെന്നും ഡോക്ടര്‍ പറഞ്ഞു.

ശ്വാസകോശത്തെ ബാധിച്ച ഇന്‍ഫെക്ഷന്‍ നിയന്ത്രണവിധേയമായിട്ടുണ്ട്. കൃത്രിമ ശ്വാസോച്ഛാസത്തിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി എഐഎഡിഎംകെ പാര്‍ട്ടി വക്താവ് സി. പൊന്നയ്യന്‍ പറഞ്ഞു.
ജയലളിത ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും അവര്‍ ചുറ്റിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധവതിയാണെന്നും അവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗം ഭേദപ്പെട്ടതിനെ തുടര്‍ന്നു വെള്ളിയാഴ്ച ജയലളിതയെ ഐസിയുവില്‍നിന്നും റൂമിലേക്ക് മാറ്റുമെന്ന് എഐഎഡിഎംകെ വൃത്തങ്ങള്‍ നേരത്തേ അറിയിച്ചിരുന്നു.
സെപ്റ്റംബര്‍ 22നാണ് പനിയും നിര്‍ലജ്ജീകരണവും മൂലം ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ലണ്ടനില്‍നിന്നുള്ള സ്‌പെഷ്യലിസ്റ്റും എയിംസില്‍നിന്നുള്ള മൂന്ന് ഡോക്ടര്‍മാരും അപ്പോളോയിലെ ഡോക്ടര്‍മാരും ചേര്‍ന്നാണ് ജയലളിതയെ ചികിത്സിച്ചത്.

Comments

comments

Categories: Politics

Related Articles