തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

തെങ്ങ് കയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

 

നാളികേര വികസന ബോര്‍ഡിന്റെ കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. കേര സുരക്ഷ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ അപേക്ഷിക്കുന്ന തെങ്ങുകയറ്റ തൊഴിലാളികല്‍ക്ക് രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് നല്‍കുന്നത്. ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ബോര്‍ഡ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നാളികേര വികസന ബോര്‍ഡിന്റെ ചഝങ്ങാതിക്കൂട്ടം പരിശീലനമോ നീര ടെക്‌നീഷ്യന്‍ പരിശീനമോ വിജയകരമായി പൂര്‍ത്തിയായവര്‍ക്ക് ആദ്യ വര്‍ഷം ഇന്‍ഷുറന്‍സ് സൗജന്യമാണ്.

ഇന്‍ഷുറന്‍സ് കാലാവധി ഒരു വര്‍ഷമാണ്. കാലാവധിക്കു ശേഷം ഗുണഭോക്താവിന്റെ വിഹിതം നല്‍കി പോളിസി പുതുക്കാവുന്നതാണ്. നാലികേര വികസന ബോര്‍ഡിന്റെ പേരില്‍ എറണാകുളത്ത് മാറ്റാവുന്ന 23 രൂപയുടെ ഡിമാന്റ് ഡ്രോഫ്റ്റ് സഹിതം അപേക്ഷകള്‍ ചെയര്‍മാന്‍, നാളികേര വികസന ബോര്‍ഡ്, കേരഭവന്‍, എസ്ആര്‍വി റോഡ്, കൊച്ചി-682011 എന്ന വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ ഫോമിനും ക്ലെയിം ഫോമിനും പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബോര്‍ഡിന്റെ www.coconutboard.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Comments

comments

Categories: Branding