ജിഎസ് ടി നിരക്കുകള്‍ സ്വാഗതം ചെയ്ത് വ്യവസായ മേഖല

ജിഎസ് ടി നിരക്കുകള്‍ സ്വാഗതം ചെയ്ത് വ്യവസായ മേഖല

 

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതിയുടെ പ്രധാനപ്പെട്ട നാല് നിരക്കുകള്‍ പ്രഖ്യാപിക്കപ്പെട്ടതിന് വ്യവസായ മേഖലയിലെ പ്രമുഖ സംഘടനകള്‍ സ്വാഗതം ചെയ്തു. അഞ്ച് ശതമാനം മുതല്‍ 28 ശതമാനം വരെ നിരക്ക് ക്രമീകരിച്ചിട്ടുള്ള ജിഎസ്ടി നയം വില വര്‍ധനവുണ്ടാക്കുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ നിന്നും സാധരണക്കാരന് സംരംക്ഷണം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. വൈവിദ്ധ്യമായ നികുതി ഘടനയാണ് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി. സ്വര്‍ണം ഉള്‍പ്പടെയുള്ള വിലപിടിപ്പുള്ള ലോഹ ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

നിലവില്‍ പ്രഖ്യാപിച്ച നാല് നിരക്കുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓന്നോ രണ്ടോ നിരക്കുകള്‍ കൂടി ഉള്‍പ്പടുത്താനാണ് സാധ്യതയെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസ്താവന പറയുന്നു. വലിയ അളവില്‍ സാധനങ്ങളും സേവനങ്ങളും 18% ശതമാനം എന്ന അടിസ്ഥാന നികുതി നിരക്കിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്, ഇത് പ്രധാനമാണെന്നും ഏതാനും ചില ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാത്രമെ 28% എന്ന വിഭാഗത്തിലേക്ക് പോകുകയുള്ളുവെന്നും വാര്‍ത്താക്കുറിപ്പില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ചൂണ്ടിക്കാട്ടി.

ഏപ്രില്‍ ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കി തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഭരണഘടനാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വരാന്‍ പോകുന്ന ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

ഓഹരി മേഖലയ്ക്ക് പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ രീതിയില്‍ ഗുണകരമാകുമെന്നാണ് ഈ രംഗത്തുനിന്നുള്ള വിലയിരുത്തല്‍. പ്രധാനമായും ഉപഭോക്തൃ മേഖലയില്‍ നിന്നുള്ള ഓഹരികള്‍ക്കായിരിക്കും പുതിയ നിരക്കുകള്‍ ഗുണകരമാകുക. അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ജിഎസ്ടി നിരക്കിന്റെ പ്രതിഫലനം കാണാനാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പൊതുവേ വിലയിരുത്തുന്നത്. അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിലര്‍ 2017 ഏപ്രിലില്‍ തന്നെ ജിഎസ്ടി നിരക്ക് പ്രകടനം മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ്. ഓരോ സംസ്ഥാനത്തിനും പ്രത്യേകമായി എല്ലാമാസവും നികുതി ഫയല്‍ ചെയ്യേണ്ടി വരുന്നത് സേവനമേഖലയിലെ കമ്പനികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നും വിലയിരുത്തലുകളുണ്ട്.

Comments

comments

Categories: Slider, Top Stories