പൈതൃകനഗരങ്ങളിലൂടെ വിര്‍ച്വല്‍ ടൂറുമായി ഗൂഗിള്‍

പൈതൃകനഗരങ്ങളിലൂടെ വിര്‍ച്വല്‍ ടൂറുമായി ഗൂഗിള്‍

ഗൂഗിള്‍ ഇന്ത്യയിലെ പൈതൃക പ്രദേശങ്ങളിലൂടെ വിര്‍ച്വല്‍ ടൂര്‍ യാഥാര്‍ഥ്യമാക്കാന്‍ തയാറെടുക്കുന്നു. ഗൂഗിള്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് 280ല്‍ പരം സ്ഥലങ്ങളുടെ വിര്‍ച്വല്‍ ടൂര്‍ തയ്യാറാക്കും.

താജ്മഹല്‍, ഹംപിയിലെ പൈതൃക സ്മാരകങ്ങള്‍ എന്നിവയാണ് പട്ടികയിലുള്ള ചില സ്ഥലങ്ങള്‍. എന്നാല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് ഇതുവരെ ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടില്ല. ബംഗ്‌ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സ്ട്രീറ്റ് വ്യൂവിന് അനുമതി നല്‍കി കഴിഞ്ഞു.

Comments

comments

Categories: Branding