തത്കാല്‍ ബുക്കിംഗ്: മൊബിക്വിക്കും ഐആര്‍സിടിസിയും സഹകരിക്കുന്നു

തത്കാല്‍ ബുക്കിംഗ്: മൊബിക്വിക്കും  ഐആര്‍സിടിസിയും സഹകരിക്കുന്നു

ന്യൂഡെൽഹി: റെയ്ൽവെ തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ഇ-പേയ്‌മെന്റ് സൗകര്യമൊരുക്കാൻ മൊബീൽ പേയ്‌മെന്റ് സംവിധാനമായ മൊബിക്വിക്കും ഐആർസിടിസി (ഇന്ത്യൻ റെയ്ൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ)യും സഹകരിക്കുന്നു. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മൊബിക്വിക്കിന്റെ ഉപയോക്താക്കൾ നെറ്റ്ബാങ്കിംഗോ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളോ ഉപയോഗിച്ച് അടയ്ക്കാൻ ഉദ്ദേശിക്കുന്ന തുക പ്രീ ലോഡ് ചെയ്യണം. യാത്രക്കാർക്ക് മികച്ച പണമടയ്ക്കൽ സൗകര്യമൊരുക്കാൻ ഏഷ്യയിലെ ഏറ്റവും വലിയ റെയ്ൽവെ നെറ്റ്‌വർക്കുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മൊബിക്വിക്ക് സഹസ്ഥാപക ഉപാസന താക്കു പറഞ്ഞു. മുംബൈ, ഡെൽഹി, ബെംഗളൂരു, സൂററ്റ്, ജയ്പൂർ എന്നിവിടങ്ങളിലാണ് മൊബിക്വിക്കിന്റെ കാഷ് പിക്ക് സേവനമുള്ളത്. രാജ്യത്തെ 10000 നഗരങ്ങളിലെ ഒരു ലക്ഷം സ്ഥലങ്ങളിൽ നിന്ന് മൊബിക്വിക്ക് ഉപയോക്താക്കൾക്ക് പണം അടയ്ക്കാൻ സാധിക്കും.

Comments

comments

Categories: Tech