കണ്ണൂരില്‍ സമാധാന പുന:സ്ഥാപനം: ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

കണ്ണൂരില്‍ സമാധാന പുന:സ്ഥാപനം:  ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും

കൊച്ചി: കണ്ണൂരിലെ സമാധാന പുനഃസ്ഥാപനത്തിനായി കേരളപ്പിറവി ദിനത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിച്ച ശാന്തിസന്ദേശ യാത്രക്കും സമാധാനസദസ്സിനും ശേഷം കണ്ണൂര്‍ ജില്ലയില്‍ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ നടപടിയാരംഭിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ബാബു അറിയിച്ചു.

കണ്ണൂരിലെ എല്ലാ പ്രദേശങ്ങളിലും പൊതുജന നന്മക്കായി ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സുകള്‍ വ്യാപകമായ തോതില്‍ നടത്തുവാനായി കൂടുതല്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കുവാനും ഈ ബ്രാഞ്ചുകളിലൂടെ ആദ്യപടി എന്ന നിലയില്‍ ഒരു ലക്ഷം പേര്‍ക്ക് സൗജന്യമായി ആരോഗ്യ വ്യക്തിത്വ വികസന ക്ലാസ്സുകള്‍ ഉടനെ സംഘടിപ്പിക്കും.

മനസ്സിലെ സംഘര്‍ഷം ലഘൂകരിച്ചുകൊണ്ട് സമൂഹത്തിലെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുവാനും പരസ്പരം സ്‌നേഹ സഹവര്‍ത്തിത്തോടുകൂടി പ്രവര്‍ത്തിക്കുവാനും ആര്‍ട്ട് ഓഫ് ലിവിങ് പരിശീലനങ്ങള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രീയ വിവേചനങ്ങളില്ലാതെതന്നെ എല്ലാ വ്യക്തികളിലേക്കും ആര്‍ട്ട് ഓഫ് ലിവിങ് കോഴ്‌സുകളുടെ ഗുണഫലം എത്തിക്കുകയെന്നതാണ് ശ്രീശ്രീരവിശങ്കര്‍ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ സമാധാന കാംക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രവര്‍ത്തകരുടേയും മത സംഘടനകളുടെയും സാംസ്‌കാരിക സന്നദ്ധസംഘടനകളുടെയും റസിഡന്‍സ് അസോസിയേഷന്‍, വ്യക്തികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയായിരിക്കും ജില്ലയിലെ ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക.

ജില്ലയിലെ ലക്ഷക്കണക്കിന് വരുന്ന ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകരും അധ്യാപകരും കണ്ണൂരില്‍ സമാധാനത്തിനായി നിരന്തരം പ്രവര്‍ത്തന സന്നദ്ധരായിരിക്കുമെന്നും സുധീര്‍ ബാബു വ്യക്തമാക്കി.

Comments

comments

Categories: Politics

Related Articles