ആരോയില്‍ നിന്ന് ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ ശ്രേണി

ആരോയില്‍ നിന്ന് ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ ശ്രേണി

കൊച്ചി : ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ എന്ന പേരില്‍ ജീന്‍സ്, ഡെനിം ശ്രേണി അമേരിക്കന്‍ പുരുഷ വസ്ത്രനിര്‍മാതാക്കളായ ആരോ വിപണിയിലെത്തിച്ചു. ഷര്‍ട്ടുകളും പാന്റുകളുമാണ് ‘ദി ബ്ലൂ ജീന്‍സ് കമ്പനി’ യില്‍ ആരോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘കാഷ്വല്‍’ അല്ലാത്ത ഈ ഷര്‍ട്ടുകളും പാന്റുകളും പ്രൊഫഷണലുകള്‍ക്ക് ധരിക്കാവുന്നതാണ്. പ്ലെയ്ഡ് ഷര്‍ട്ടുകള്‍, സോളിഡ് ഷര്‍ട്ടുകള്‍, ട്വീഡ് ജാക്കറ്റ്, കോട്ടണ്‍ സ്വറ്റര്‍, വാഷ്ഡ് കാക്കി എന്നിവ പുതിയ ശ്രേണിയിലുണ്ട്. അത്‌ലറ്റിക്, സ്ലിംഫിറ്റ്, റെഗുലര്‍ ഫിറ്റ് എന്നീ മൂന്ന് തരത്തില്‍ ഷര്‍ട്ടുകള്‍ ലഭ്യമാണ്. സ്ലിം, റെഗുലര്‍, റിലാക്‌സ്ഡ് ഫിറ്റുകളിലാണ് ഡെനിം തയ്യാറാക്കിയിട്ടുള്ളത്.

2099 രൂപയാണ് ഏറ്റവും കുറഞ്ഞ വില. രാജ്യത്തെ ആരോ സ്റ്റോറുകള്‍ക്ക് പുറമെ NNNow.com എന്ന സൈറ്റില്‍നിന്നും ഓണ്‍ലൈനായി വാങ്ങാവുന്നതാണ്.

Comments

comments

Categories: Branding