അമേരിക്കന്‍ ആക്‌സല്‍ മെറ്റല്‍ഡൈനെ ഏറ്റെടുക്കും

അമേരിക്കന്‍ ആക്‌സല്‍ മെറ്റല്‍ഡൈനെ ഏറ്റെടുക്കും

ന്യൂയോര്‍ക്ക്:വാഹനങ്ങള്‍ക്കായി ലോഹ ഭാഗങ്ങള്‍ നിര്‍മിക്കുന്ന മെറ്റല്‍ഡൈന്‍ പെര്‍ഫോമന്‍സ് ഗ്രൂപ്പിനെ ഓട്ടോമൊബീല്‍ കമ്പനിയായ അമേരിക്കന്‍ ആക്‌സല്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഹോള്‍ഡിംഗ്‌സ് 1.6 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഏറ്റെടുക്കും. ഇത് യുഎസിലെ വാഹന പാര്‍ട്‌സ് നിര്‍മാതാക്കള്‍ക്ക് ജനറല്‍ മോട്ടോഴ്‌സിനോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിന് ഇടയാക്കുമെന്നാണ് നിരീക്ഷിക്കുന്നത്. പ്രഖ്യാപനം വന്നതോടെ ഡിട്രോയിറ്റ് ആസ്ഥാനമായ അമേരിക്കന്‍ ആക്‌സില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഹോള്‍ഡിംഗ്‌സിന്റെ ഓഹരിമൂല്യം 17.6 ശതമാനം താഴ്ന്ന് 13.68 ഡോളറിലേക്കെത്തി. അതേസമയം മിഷിഗണ്‍ ആസ്ഥാനമായ മെറ്റല്‍ഡൈന്റെ ഓഹരി വില 34.3 ശതമാനം ഉയര്‍ന്ന് 19.20 ഡോളറിലെത്തി.

1994ല്‍ ജനറല്‍ മോട്ടോഴ്‌സില്‍നിന്ന് വേര്‍പെട്ടാണ് അമേരിക്കന്‍ ആക്‌സില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ഹോള്‍ഡിംഗ്‌സ് ജന്മമെടുക്കുന്നത്. മെറ്റല്‍ഡൈന്റെ 1.7 ബില്യണ്‍ ഡോളറിന്റെ കടമുള്‍പ്പെടെയാണ് അമേരിക്കന്‍ ആക്‌സില്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടത്തുന്നത്.

മെറ്റല്‍ഡൈന്റെ ഏറ്റവും വലിയ വാഹന പാര്‍ട്‌സ് ഉപയോക്താവ് ഫോര്‍ഡ് മോട്ടോറായിരുന്നു. 2015ലെ കണക്കനുസരിച്ച് മെറ്റല്‍ഡൈന്റെ ആകെ വില്‍പ്പനയുടെ കാല്‍ഭാഗത്തോളം ഫോര്‍ഡ് മോട്ടോര്‍സിനാണ്. 2017 പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വാഹന പാര്‍ട്‌സ് വിപണിയില്‍ ജനറല്‍ മോട്ടോഴ്‌സിനെ മറികടക്കാന്‍ പുതിയ തീരുമാനം അമേരിക്കന്‍ ആക്‌സിലിനെ സഹായിക്കും. അമേരിക്കന്‍ ആക്‌സിലിന്റെ പ്രധാന ഉപയോക്താവായി ഫോര്‍ഡ് തുടരുകയും ചെയ്യും.

Comments

comments

Categories: Branding