ഭാരതി എയര്‍ടെല്ലിന് സെയിന്‍ 129 മില്യണ്‍ ഡോളര്‍ നല്‍കും

ഭാരതി എയര്‍ടെല്ലിന് സെയിന്‍ 129 മില്യണ്‍ ഡോളര്‍ നല്‍കും

 

ന്യൂഡെല്‍ഹി: കുവൈത്ത് ആസ്ഥാനമായ സെയിന്‍ ടെലികോം തങ്ങളുടെ ആഫ്രിക്കയിലെ ആസ്തി 2010ല്‍ ഭാരതി എയര്‍ടെല്ലിന് വില്‍പ്പന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് 129 മില്യണ്‍ ഡോളര്‍ ഭാരതി എയര്‍ടെല്ലിന് നല്‍കുന്നതായി സെയിന്‍ ഇന്നലെ അറിയിച്ചു. എന്നാല്‍ ഈ തുക എന്തിന് കൈമാറുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആഫ്രിക്കന്‍ ആസ്തി വില്‍പ്പനയ്ക്കു ശേഷം നികുതി, നിയമവ്യവഹാരം തുടങ്ങിയ ഇനത്തില്‍ വന്ന ബാധ്യതയാണ് ഈ തുകയെന്നാണ് സെയിന്‍ തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചത്. അതേസമയം ഇപ്പോഴുള്ള ഇടപാടില്‍ ഭാവിയില്‍ മറ്റു സാമ്പത്തികമായ ആഘാതങ്ങളൊന്നും സെയിനിന് ഉണ്ടാകില്ലെന്നും കമ്പനി വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.

മിഡില്‍ ഈസ്റ്റിലെ എട്ട് രാജ്യങ്ങളിലും ആഫ്രിക്കയിലെ ചിലരാജ്യങ്ങളിലുമാണ് സെയിന്‍ പ്രവര്‍ത്തനം നടത്തുന്നത്. ഭാരതി എയര്‍ടെല്ലുമായുള്ള 2010ലെ ഇടപാടില്‍ പതിനഞ്ച് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ബിസിനസ് 9 ബില്യണ്‍ ഡോളറിനാണ് സെയ്ന്‍ കൈമാറിയത്.

Comments

comments

Categories: Slider, Top Stories