പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര: വെസ്റ്റ് ഇന്‍ഡീസിന് ജയം

പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര:  വെസ്റ്റ് ഇന്‍ഡീസിന് ജയം

 

ഷാര്‍ജ: പാക്കിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം. അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാനെ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസ് 43.5 ഓവറില്‍ ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് മുമ്പായി ലക്ഷ്യം കാണുകയായിരുന്നു. 2015 മെയ് മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് നേടുന്ന ആദ്യ വിജയമാണിത്.

ഒന്ന്, രണ്ട് ഇന്നിംഗ്‌സുകളിലായി യഥാക്രമം 142, 60 റണ്‍സ് വീതം നേടിയ ബ്രാത്‌വെയ്റ്റാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായത്. രണ്ടാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് നേടുന്നതിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ വെസ്റ്റ് ഇന്‍ഡീസിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബ്രാത്‌വെയ്റ്റും ഡോര്‍വിച്ചും ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് പുറത്താകാതെ 87 റണ്‍സ് നേടി.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ വിജയിച്ച പാക്കിസ്ഥാന്‍ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളിലായി 21 വിക്കറ്റുകള്‍ വീഴ്ത്തിയ പാക് താരം യാസിര്‍ ഷായാണ് പരമ്പരയിലെ താരം. സ്‌കോര്‍: പാക്കിസ്ഥാന്‍-281& 208, വെസ്റ്റ് ഇന്‍ഡീസ്-337& 154/4.

Comments

comments

Categories: Sports