മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണം: നരേന്ദ്ര സിംഗ് തോമാര്‍

മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണം: നരേന്ദ്ര സിംഗ് തോമാര്‍

 

കൊച്ചി: മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റില്‍ പ്രഥമ പരിഗണന നല്‍കണമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ചുള്ള ബ്രിക്‌സ് സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഖരദ്രാവക മാലിന്യസംസ്‌കരണത്തില്‍ തമിഴ്‌നാട് മാതൃക എല്ലാ സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 9000 ഗ്രാമങ്ങളില്‍ നടത്തിയ പദ്ധതി പ്രകാരം മാലിന്യത്തില്‍ നിന്ന് കളനാശിനി ഉണ്ടാക്കുകയാണ് ഈ ഗ്രാമങ്ങള്‍ ചെയ്യുന്നത്. ഇതുവഴി 40 ലക്ഷം രൂപയാണ് പഞ്ചായത്തുകള്‍ക്ക് കിട്ടുന്ന വരുമാനം. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ച് രാജ്യത്തെ എല്ലാ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പരിശീലനം നല്‍കുമെന്ന് ഉദ്ഘാടനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

തുറസ്സായ സ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ കേരളത്തിന്റെ നേട്ടത്തെ പരിപാടിയില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി പ്രശംസിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ വികസന പദ്ധതികളെ ബാധിക്കരുതെന്ന നിര്‍ബന്ധം സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് സംസ്ഥാന തദ്ദേശ സ്വയംഭരണ മന്ത്രി ഡോ കെടി ജലീല്‍ പറഞ്ഞു. രണ്ട് മാസം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കക്കൂസുകളാണ് സംസ്ഥാനത്ത് നിര്‍മിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories