വിഷ്വല്‍ ഐക്യു ജര്‍മനിയിലെ റിഫൈന്‍ഡ് ലാബ്‌സിനെ ഏറ്റെടുത്തു

വിഷ്വല്‍ ഐക്യു ജര്‍മനിയിലെ റിഫൈന്‍ഡ് ലാബ്‌സിനെ ഏറ്റെടുത്തു

കൊച്ചി: ഇന്‍ഫോപാര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ക്രോസ് ചാനല്‍ മാര്‍ക്കറ്റിംഗ് ആട്രിബ്യൂഷന്‍ സോഫ്റ്റ്‌വെയര്‍ ദാതാക്കളായ വിഷ്വല്‍ ഐക്യു ജര്‍മനിയിലെ പ്രമുഖ ആട്രിബ്യൂഷന്‍ ആന്‍ഡ് കസ്റ്റമര്‍ ജേര്‍ണി അനലിറ്റിക്‌സ് ദാതാക്കളായ റിഫൈന്‍ഡ് ലാബ്‌സിനെ ഏറ്റെടുത്തു. ആഗോളതലത്തില്‍ ആട്രിബ്യൂഷന്‍ രംഗത്ത് കൂടുതല്‍ ബ്രാന്‍ഡുകള്‍ക്കും ഏജന്‍സികള്‍ക്കും അവരുടെ ലക്ഷ്യങ്ങള്‍ക്കും ബിസിനസ് ആവസ്യങ്ങള്‍ക്കും മാര്‍ക്കറ്റിംഗ് സോഫിസ്റ്റിക്കേഷനും അനുസരിച്ച് അവയുടെ വലുപ്പവും പരസ്യത്തിനായി വകയിരുത്തിയിരിക്കുന്ന തുകയും പരിഗണിക്കാതെ സേവനം നല്‍കാന്‍ ഇതുവഴി കഴിയും.

ജര്‍മനിയിലെ മ്യൂണിച്ച് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റിഫൈന്‍ഡ് ലാബ്‌സ് അഡ്വാന്‍സ്ഡ് മെഷര്‍മെന്റ്, സേര്‍ച്ച് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ്, ടിവി മെഷര്‍മെന്റ് സൊലൂഷന്‍സ് എന്നിവയില്‍ ഏജന്‍സികള്‍ക്കും നേരിട്ടുള്ള പരസ്യക്കാര്‍ക്കും മറ്റും പരസ്യത്തിനു വേണ്ടി ചെലവഴിക്കുന്ന തുകയില്‍നിന്ന് ലഭിക്കുന്ന വരുമാനം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വിഷ്വല്‍ ഐക്യുവിന്റെ ഐക്യു ഇന്റലിജന്‍സ് സ്യൂട്ടിന്റെ മികവ് വര്‍ധിപ്പിക്കുന്നതിന് റിഫൈന്‍ഡ് ലാബ്‌സിന്റെ സാങ്കേതിക വിദ്യകള്‍ സഹായിക്കും.,

റിഫൈന്‍ഡ് ലാബ്‌സിന്റെ നിലവിലുള്ള 60 ഉപയോക്താക്കള്‍ക്കും വിഷ്വല്‍ ഐക്യുവിന്റെ ജീവനക്കാരുടെ പിന്തുണയും മികച്ച മെഷര്‍മെന്റ്, ഒപ്റ്റിമൈസേഷന്‍ സാധ്യതകളും ഉടനടി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഏറ്റെടുക്കലിലൂടെ വിഷ്വല്‍ ഐക്യുവിന്റെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലെ സാന്നിധ്യം കൂടുതല്‍ ശക്തമാകും. റിഫൈന്‍ഡ് ലാബിസിന്റെ ഡൈനാമിക് എന്‍ജിനിയറിംഗ്, ഉപയോക്തൃ സേവനം, സെയില്‍സ് ടീം എന്നിവയുടെ കൂടുതല്‍ വളര്‍ച്ചയും സേവനവും കൂടുതല്‍ ഉല്‍പ്പന്നങ്ങളുെ ലഭ്യമാക്കാന്‍ സാധിക്കും.

റിഫൈന്‍ഡ് ലാബ്‌സിനെ ഏറ്റെടുത്തതോടെ കൂടുതല്‍ നിര്‍ണായകമായ കാര്യങ്ങളില്‍ സേവനം ലഭ്യമാക്കാനും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയുമെന്ന് വിഷ്വല്‍ ഐക്യു സിഇഒയും സഹസ്ഥാപകനുമായ മനു മാത്യു പറഞ്ഞു. ഭാവിയില്‍ ഇരു കമ്പനികളിലെയും സംയുക്ത ഉപയോക്താക്കള്‍ക്ക് മികച്ച മാര്‍ക്കറ്റിംഗ് ബജറ്റുകള്‍ തയാറാക്കുന്നതിനുള്ള നിര്‍ദേശങ്ങളും അറിവുകളും നല്‍കാന്‍ കഴിയുമെന്നാണ് പ്രതീകഷയെന്നും അദ്ദേഹം പറഞ്ഞു.

വിഷ്വല്‍ ഐക്യുവിനൊപ്പം ചേരുന്നതിനും മികച്ചതും കാര്യക്ഷമവുമായ മെഷര്‍മെന്റ് ഓഫറിംഗ്‌സ് രൂപപ്പെടുത്തുന്നതിനും സന്തോഷമുണ്ടെന്ന് റിഫൈന്‍ഡ് ലാബ്‌സ് സ്ഥാപകനും സിഇഒയുമായ തോമസ് ബിന്‍ഡല്‍ പ്രതികരിച്ചു.

Comments

comments

Categories: Branding