കടബാധ്യത: ലിസ്റ്റ് ചെയ്യാത്ത റിയല്‍റ്റി കമ്പനികള്‍ റെയ്റ്റ്‌സിനും, ഐപിഒയ്ക്കുമൊരുങ്ങുന്നു

കടബാധ്യത: ലിസ്റ്റ് ചെയ്യാത്ത റിയല്‍റ്റി കമ്പനികള്‍ റെയ്റ്റ്‌സിനും, ഐപിഒയ്ക്കുമൊരുങ്ങുന്നു

ബെംഗളൂരു: വിപണിയില്‍ ഉയര്‍ന്ന കടം തിരിച്ചടിയാകുന്ന ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത പ്രമുഖ റിയല്‍റ്റി കമ്പനികള്‍ കടബാധ്യത തീര്‍ക്കുന്നതിന് പുതിയ മാര്‍ഗം സ്വീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ (റെയ്റ്റ്‌സ്), പ്രാഥമകി ഓഹരി വില്‍പ്പന (ഐപിഒ) എന്നിവ നടത്തി കടബാധ്യത കുറയ്ക്കാനുള്ള തയാറെടുപ്പിലാണ് കമ്പനികളെന്ന് പുതിയ റിപ്പോര്‍ട്ടകള്‍.

വിപണിയിലുള്ള ലിസ്റ്റ് ചെയ്ത എതിരാളികള്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നതിന് പകരം കടബാധ്യത തീര്‍ക്കുന്നതിന് മുന്‍ഗണന നല്‍കുമ്പോള്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ കൂടുതല്‍ പദ്ധതികള്‍ ആരംഭിക്കുന്നതിനും ഭൂമി ഏറ്റെടുക്കലുകള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് മുന്‍ഗണ നല്‍കുന്നത്.
തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വില്‍പ്പന നടക്കാത്ത പ്രോപ്പര്‍ട്ടികളുടെ എണ്ണം റെക്കോഡ് ഉയരത്തിലെത്തിയതും പദ്ധതികള്‍ക്ക് പ്രവര്‍ത്തന ചെലവ് കണ്ടെത്താനുള്ള ബുദ്ധിമുട്ടും കടം നിയന്ത്രിക്കാന്‍ കമ്പനികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വായ്പ 1.66 ട്രില്ല്യന്‍ രൂപയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ ഇത് 166 ട്രില്ല്യന്‍ രൂപയായിരുന്നു. റിയല്‍റ്റി കമ്പനികളോട് ബാങ്കുകള്‍ സ്വീകരിക്കുന്ന ഉദാര നയവും, ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാത്ത കമ്പനികള്‍ക്ക് ബാങ്കിംഗ് ഇതര സാമ്പത്തിക സേവന കമ്പനികള്‍ വായ്പ നല്‍കുന്നതും മൂന്ന് വര്‍ഷമായി തുടരുന്ന തിരിച്ചടിയില്‍ നിന്ന് റിയല്‍റ്റി കമ്പനികള്‍ക്ക് വിപണിയില്‍ ആശ്വാസമാകുന്നത്.
ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌സ്‌റ്റോണ്‍ ഗ്രൂപ്പും പൂനെ കേന്ദ്രീകരിച്ചുള്ള പഞ്ചശീല്‍ റിയല്‍റ്റിയും ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് എല്‍പിയുമായി ചേര്‍ന്ന് രണ്ട് വ്യത്യസ്ത റെയ്റ്റ് ഒരുക്കാനുള്ള തയാറെടുപ്പിലാണ്. 6,000 കോടി രൂപയോളമാണ് എംബസി ഗ്രൂപ്പിന് കടമായിട്ടുള്ളത്. എങ്കിലും കൂടുതല്‍ പ്രോപ്പര്‍ട്ടികള്‍ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാനുള്ള നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്നുണ്ട്. നിക്ഷേപക ട്രസ്റ്റുകളിലൂടെ കമ്പനിക്ക് കൂടുതല്‍ മൂലധന സമാഹരിക്കാന്‍ സാധിക്കുമെന്നാണ് ബ്ലാക്ക്‌സ്‌റ്റോണിന്റെ പ്രതീക്ഷ. സാധാരണ കമ്പനികള്‍ ലീസ് റെന്റല്‍ ഡിസ്‌കൗണ്ടിംഗ് മോഡലാണ് കടം തീര്‍ക്കുന്നതിന് ഉപയോഗിക്കുന്നത്. വാടകയിനത്തില്‍ ലഭിക്കുന്ന വരുമാനം കടം തീര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതിയാണിത്. റെയ്റ്റ്‌സ് നടത്തുന്നതിലൂടെ കൂടുതല്‍ വരുമാനം കമ്പനികള്‍ക്ക് ലഭിക്കും.
3,000 കോടി രൂപ കടബാധ്യതയുള്ള പഞ്ചശീല്‍ റിയല്‍റ്റി അടുത്ത വര്‍ഷം അവസാനത്തോടെ റെയ്റ്റ്‌സ് നടപ്പിലാക്കി 2019ഓടെ കടബാധ്യത തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായ ലോധ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. 13,000 രൂപയുടെ കടമാണ് കമ്പനിക്കുള്ളത്.

Comments

comments

Categories: Business & Economy