കോക്‌സ് ആന്‍ഡ് കിംഗ്‌സ് മണി ട്രാന്‍സ്ഫര്‍ സൗകര്യമൊരുക്കുന്നു

കോക്‌സ് ആന്‍ഡ് കിംഗ്‌സ് മണി ട്രാന്‍സ്ഫര്‍ സൗകര്യമൊരുക്കുന്നു

 

കൊച്ചി: രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ യുഎഇ എക്‌സ്‌ചേഞ്ച് ഇന്ത്യയുമായി ചേര്‍ന്ന് ലോകത്തെ പ്രധാന ട്രാവല്‍ കമ്പനികളിലൊന്നായ കോക്‌സ് ആന്‍ഡ് കിംഗ്‌സ് ലിമിറ്റഡ് ഇന്ത്യയില്‍ മണി ട്രാന്‍സ്ഫര്‍ സൗകര്യമൊരുക്കും. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയയ്ക്കല്‍, രാജ്യത്തിനുള്ളില്‍ പണം അയ്ക്കാനുള്ള സേവനം എന്നിവയാണ് കമ്പനി ലഭ്യമാക്കുന്നത്. വളരെ ലളിതവും സൗകര്യപ്രദവുമായ വിധത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് അവരുടെ ഇന്ത്യയിലെ കുടുംബങ്ങളിലേക്ക് പണമയയ്ക്കാനുള്ള സൗകര്യമാണ് ഇരുകമ്പനികളും കൂടി ലഭ്യമാക്കുന്നത്.

നിലവിലെ കളക്ഷന്‍ സെന്ററുകളുടെ ശൃംഖല കൂടുതല്‍ വികസിപ്പിക്കുകയും വിവിധ മേഖലകളിലുള്ള കൂടുതല്‍ ഇടപാടുകാരുടെ ഇടയിലേക്ക് എത്തിച്ചേരുകയുമാണ് ഇരു കമ്പനികളും തമ്മിലുള്ള പങ്കുചേരല്‍ ലക്ഷ്യമിടുന്നത്. ഈ സേവനം ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള മേഖലകളെ കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഇതിനകം ഇന്ത്യയ്ക്കകത്തു തന്നെ കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുനിന്നു പണം അയയ്ക്കുന്നതിനൊപ്പം തന്നെ ഇന്ത്യയ്ക്കുള്ളില്‍ പണമയയ്ക്കുന്നതിനുള്ള സൗകര്യവും കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഔട്ട്‌ലെറ്റിലൂടെ ലഭ്യമാക്കുന്നു.

യുഎഇ എക്‌സ്‌ചേഞ്ചുമായുള്ള പങ്കാളിത്തം ഇന്ത്യയിലെ മണി ട്രാന്‍സ്ഫര്‍ ബിസിനസില്‍ പ്രവേശിക്കുവാന്‍ തങ്ങളെ സഹായിക്കുകയാണെന്ന് കോക്‌സ് ആന്‍ഡ് കിംഗ്‌സിന്റെ ഫോറിന്‍ എക്‌സ്‌ചേഞ്ച് തലവന്‍ രവി മേനോന്‍ പറഞ്ഞു. മാത്രവുമല്ല വിദേശത്തുള്ള ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍നിന്നു പണം സ്വീകരി ക്കുന്നതിന് ഇന്ത്യയിലുള്ളവര്‍ക്കു തങ്ങളുടെ വിപലുമായ നെറ്റ്‌വര്‍ക്ക് സംവിധാനം ഉപയോഗിക്കാനും സാധിക്കും.

വിദേശത്തു ജോലി ചെയ്യുന്നവര്‍ക്കു മാത്രമല്ല, ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കും വളരെ സൗകര്യ പ്രദമായി ഇന്ത്യയിലേക്കു പണം അയയ്ക്കാ നുള്ള സൗകര്യമാണ് ഈ പങ്കാളിത്തം ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മണി ട്രാന്‍സ്ഫര്‍ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 2500 ഡോളറിനു തുല്യമായ തുക ആര്‍ക്കും ഇന്ത്യയിലേക്ക് അയയ്ക്കാം. ഒരു ധനകാര്യ വര്‍ഷത്തില്‍ ഇത്തരത്തിലുള്ള 30 തവണ പണം സ്വീകരിക്കുവാനും സാധിക്കും.

Comments

comments

Categories: Branding