സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുമായി ടൈകോണ്‍ കേരള 2016

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കുമായി ടൈകോണ്‍ കേരള 2016

byjusകൊച്ചി: ആഗോള സംരംഭകത്വ പ്രോല്‍സാഹന സംഘടനയായ ദ ഇന്‍ഡസ് എന്റപ്രണേഴ്‌സ്(ടൈ) യുടെ കേരളാഘടകം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് രൂപീകരിക്കാനൊരുങ്ങുന്നു. ഈ മാസം 18, 19 തിയതികളില്‍ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ‘ടൈകോണ്‍ കേരള 2016’ എന്ന പേരില്‍ നടക്കുന്ന സംരംഭക സമ്മേളനത്തില്‍ നെറ്റ്‌വര്‍ക്ക് രൂപീകരണമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ടൈ കേരളാ അംഗങ്ങളുടെ സഹകരണത്തോടെയാണ് നെറ്റ്‌വര്‍ക്ക് ആരംഭിക്കുക.

നവസംരംഭകര്‍ക്കും വളര്‍ച്ചയുടെ ശൈശവദശയിലിരിക്കുന്ന കമ്പനികള്‍ക്കും പ്രാഥമിക ഫണ്ട് നല്‍കുന്ന സ്ഥാപനമായി കേരള ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു. മികച്ച ഒരു സംരംഭക്വ ആവാസവ്യവസ്ഥ നിര്‍മ്മിക്കുക വിഷയത്തില്‍ നടക്കുന്ന ടൈകോണ്‍ കേരള 2016 ല്‍ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളെയും നിലവിലുള്ള സംവിധാനങ്ങളുടെ അപര്യാപ്തയെയും കുറിച്ച് ചര്‍ച്ച ചെയ്യും.

lakshmi-narayananസ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ നേരിടുന്ന പ്രധാനവെല്ലുവിളികള്‍ക്ക് പരിഹാരം കാണാനായി നടത്തുന്ന പാരലല്‍ സെഷനുകള്‍, സ്റ്റാര്‍ട്ടപ്പ് പവലിയന്‍, പിച്ച് ഫെസ്റ്റ് എന്നിവയാണ് ഇക്കൊല്ലത്തെ സമ്മേളനത്തിന്റെ പ്രത്യേകതകള്‍. സംരംഭകര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, വെഞ്ച്വര്‍ കാപിറ്റല്‍ നിക്ഷേപകര്‍ തുടങ്ങി നൂറോളം മുതിര്‍ന്ന പ്രഭാഷകരും പ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന സമ്മേളനത്തില്‍ ഒരേ സമയം അഞ്ചു ട്രാക്കുകളിലായി 40 ഓളം സെഷനുകളുണ്ടായിരിക്കും. യുടിവി ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ രോണി സ്‌ക്രൂവാല, ബാങ്ക് ഓഫ് ബറോഡ ചെയര്‍മാന്‍ രവി വെങ്കിടേഷ്, കോഗ്നിസെന്റ് മുന്‍ സിഇഒ ലക്ഷ്മി നാരായണന്‍, കേരളത്തിലെ ആദ്യത്തെ വനിതാ ആനപാപ്പാനായ നിഭ നമ്പൂതിരി എന്നിവര്‍ പ്രഭാഷകരില്‍ ഉള്‍പ്പെടുന്നു. കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി പ്രതിനിധികള്‍ പങ്കെടുക്കും.

ഇന്റര്‍നനെറ്റ് ഓഫ് തിങ്ക്‌സ്, ഉത്തരവാദിത്ത വിനോദസഞ്ചാരം, ലൈഫ് സയന്‍സ്, ബയോ ടെക്‌നോളജി, ഭക്ഷ്യ സംസ്‌കരണം, സാമൂഹ്യ സംരംഭകത്വം, നവീന കൃഷി രീതികള്‍ എന്നിവയില്‍ സെഷനുകളുമുണ്ടായിരിക്കും. സംരംഭകര്‍ക്ക് ബിസിനസ് ലോകത്തെ നേതാക്കളുമായി സംവദിക്കാന്‍ സമ്മേളനത്തില്‍ അവസരം ലഭിക്കും.

Comments

comments

Categories: Branding, Slider