ടൈഗര്‍ എയര്‍ ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു

ടൈഗര്‍ എയര്‍ ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് കുറച്ചു

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് ടൈഗര്‍ എയര്‍ കുറച്ചു. കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്കും തിരിച്ചും യാത്രചെയ്യുന്നതിന് 13,599 രൂപയാണ് ടിക്കറ്റ് നിരക്ക്. 2017 ഫെബ്രുവരി 1 മുതല്‍ ഒക്‌ടോബര്‍ 30 വരെയുള്ള തീയതികളില്‍ യാത്ര ചെയ്യുന്നതിനായി 2016 നവംബര്‍ 13 വരെ www.tigerair.com എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക.

കൊച്ചിക്ക് പുറമെ ബെംഗളൂരു, ഹൈദരാബാദ്, ലക്‌നൗ, തിരുച്ചിറപ്പ ള്ളി എന്നിവിടങ്ങളില്‍ നിന്നും സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന ടൈഗര്‍ എയര്‍ ബെംഗളൂരു, ഹൈദരാബാദ്, ലക്‌നൗ എന്നിവിടങ്ങളില്‍ നിന്ന് 13999 രൂപ വീതവും തിരുച്ചിറപ്പള്ളിയില്‍ നിന്ന് 13599 രൂപയുമാണ് ഈ പ്രത്യേക ഓഫറിന്റെ ഭാഗമായി ഈടാക്കുന്നത്.

ഉത്തരേന്ത്യയില്‍ നിന്നുള്ള നിരക്ക് കുറഞ്ഞ ഏറ്റവും മികച്ച വിദേശ എയര്‍ലൈനിന്നുള്ള അവാര്‍ഡ് ടൈഗര്‍ എയറിന് ലഭിച്ചു. ഇന്ത്യാ ട്രാവല്‍ അവാര്‍ഡ്‌സ് 2016 ന്റെ സംഘാടകര്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ യാത്രക്കാര്‍ മികച്ച എയര്‍ലൈനായി ടൈഗര്‍ എയറിനെ തെരഞ്ഞെടുത്തു. ഗുഡ്ഗാവില്‍ നടന്ന ചടങ്ങില്‍ യുപി ടൂറിസം മന്ത്രി ഓം പ്രകാശ് സിങ്ങില്‍ നിന്ന് ടൈഗര്‍ എയര്‍ എരിയ സെയില്‍സ് മാനേജര്‍ അല്‍ക്കാ ഝാ അവാര്‍ഡ് ഏറ്റുവാങ്ങി.

ടൈഗര്‍ എയറും സഹോദര എയര്‍ലൈനായ സ്‌കൂട്ടും ചേര്‍ന്ന് 8 കേന്ദ്രങ്ങളില്‍ നിന്നായി സിംഗപ്പൂരിലേക്ക് പ്രതിവാരം 50 സര്‍വീസുകളാണ് ഇന്ത്യയില്‍ നിന്ന് നടത്തു ന്നത്. ജയ്പൂര്‍, അമൃത്‌സര്‍, ചെന്നൈ എന്നിവയാണ് സ്‌കൂട്ടിന് സര്‍വീസുള്ള ഇന്ത്യന്‍ നഗരങ്ങള്‍. സിംഗപ്പൂരില്‍ നിന്ന് ബാലി, ബാങ്കോക്ക്, ഹോങ്കോംങ്, ഗോള്‍ഡ്‌കോസ്റ്റ്, മെല്‍ബണ്‍, പെര്‍ത്, സിഡ്‌നി, തായ്‌പെ എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളും ടൈഗര്‍ എയര്‍ ലഭ്യമാക്കി വരുന്നു.

സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പിന്റെ ബഡ്ജറ്റ് എയര്‍ലൈനായ ടൈഗര്‍ എയര്‍ 2004 ലാണ് നിലവില്‍ വന്നത്. ഇന്ത്യയ്ക്ക് പുറമെ ബാംഗ്ലാദേശ്, ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, മക്കാവു, മലേഷ്യ, മാലിദ്വീപ്, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളിലേക്കും എ320 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് ടൈഗര്‍എയര്‍ സര്‍വീസ് നടത്തിവരുന്നു.

Comments

comments

Categories: Branding