അഗ്രിടെക് ആക്‌സിലെറേറ്ററുമായി ടിഹബും ഇക്രിസാറ്റും

അഗ്രിടെക് ആക്‌സിലെറേറ്ററുമായി ടിഹബും ഇക്രിസാറ്റും

ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്റര്‍ കമ്പനിയായ ടിഹബും ഇക്രിസാറ്റും (ഇന്റര്‍നാഷണല്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സെമി എരിഡ് ട്രോപിക്‌സ്) ഹൈദരാബാദില്‍ അഗ്രിടെക് ആക്‌സിലെറേറ്റര്‍ പരിപാടി അവതരിപ്പിച്ചു. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള പരിശീലന പരിപാടിയാണിത്. ഫെബ്രുവരി 15 ന് ആരംഭിക്കുന്ന പരിപാടി മൂന്നു മാസം നീണ്ടുനില്‍ക്കും.

ആര്‍വിപ് (റിവര്‍ബ്രിഡ്ജ് വെഞ്ച്വേഴ്‌സ് ഇന്നൊവേഷന്‍ പ്ലാറ്റ്‌ഫോം) പരിപാടിയുടെ മുഴുവന്‍ സമയ പങ്കാളിയായിരിക്കും. പരിശീലന പരിപാടിയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളെ പങ്കെടുപ്പിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനും ആര്‍വിപ് ശ്രമിക്കും. കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കുമെന്ന് ടിഹബ് സിഇഒ ജയ് കൃഷ്ണന്‍ പറഞ്ഞു.

2022 ഓടെ ഇന്ത്യയിലെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് രാജ്യത്തെ കാര്‍ഷികമേഖലയെ നൂതന സാങ്കേതികവിദ്യയുമായി യോജിപ്പിക്കേണ്ടതുണ്ടെന്ന് ഇക്രിസാറ്റ് ഡയറക്റ്റര്‍ ഡേവിഡ് ബെര്‍ഗ്വിന്‍സണ്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Branding