ബ്രെക്‌സിറ്റ്: തെരേസ മേ സര്‍ക്കാരിന് കോടതിയുടെ പ്രഹരം

ബ്രെക്‌സിറ്റ്: തെരേസ മേ സര്‍ക്കാരിന് കോടതിയുടെ പ്രഹരം

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കാനുള്ള തീരുമാനം നടപ്പിലാക്കുന്നതിനു മുന്‍പ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തണമെന്ന് ലണ്ടന്‍ ഹൈക്കോടതി.
ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കുകയാണ് ഇയു അംഗത്വം ഉപേക്ഷിക്കാനുള്ള ആദ്യ നടപടി ക്രമം. എന്നാല്‍ ഇത് പ്രയോഗിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിച്ചതിനു ശേഷമായിരിക്കണം നടപടിയുമായി മുന്നേറേണ്ടതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത മാസം വീണ്ടും വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
കോടതി വിധി പുറത്തുവന്നതോടെ, ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ നടത്താനിരിക്കുന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കാന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബ്രെക്‌സിറ്റ് വിഷയവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Comments

comments

Categories: World