ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ ചെയര്‍മാന്‍ രത്തന്‍ ടാറ്റ

ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ  ഏറ്റവും വലിയ അഴിമതിക്കാരനായ ചെയര്‍മാന്‍ രത്തന്‍ ടാറ്റ

 

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനായ ചെയര്‍മാന്‍ രത്തന്‍ ടാറ്റയെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി വ്യാഴാഴ്ച ആരോപിച്ചു. രത്തന്‍ ടാറ്റ, യഥാര്‍ഥത്തില്‍ ടാറ്റയല്ലെന്നും അദ്ദേഹത്തിന്റെ പിതാവിനെ ടാറ്റ ദത്തെടുത്ത് വളര്‍ത്തിയതാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
റായ്പൂരില്‍ വച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് രത്തന്‍ ടാറ്റ-സൈറിസ് മിസ്ട്രി തര്‍ക്കത്തെ കുറിച്ച് സ്വാമി പരാമര്‍ശം നടത്തിയത്.
സൈറിസ് മിസ്ട്രിയോട് രത്തന്‍ ടാറ്റ ചെയ്തത് കടുത്ത അനീതിയാണ്. രണ്ട് മാസം മുന്‍പ് നടന്ന ടാറ്റാ ബോര്‍ഡ് യോഗത്തില്‍ സൈറിസ് മിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിരുന്നു. രത്തന്‍ ടാറ്റയ്ക്കും ബോര്‍ഡിന്റെ അഭിപ്രായം തന്നെയായിരുന്നു. എന്നാല്‍ മിസ്ട്രിയോടുള്ള പെട്ടെന്ന് തോന്നിയ അസൂയയായിരിക്കാം അദ്ദേഹത്തെ പുറത്താക്കാന്‍ രത്തന്‍ ടാറ്റയെ പ്രേരിപ്പിച്ചതെന്നു സ്വാമി പറഞ്ഞു.
രാജ്യത്ത് അരങ്ങേറിയ 2ജി, എയര്‍ ഏഷ്യ അഴിമതി, ജാഗ്വര്‍ ഇടപാട്, വിസ്താര പാര്‍ട്ണര്‍ഷിപ്പ് തുടങ്ങിയവയില്‍ രത്തന്‍ ടാറ്റ ഉള്‍പ്പെട്ടിരുന്നു. ഈ അഴിമതികളില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ രത്തന്‍ ടാറ്റ മുന്‍കരുതലെടുത്തിരുന്നു. എന്നാല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയാണെങ്കില്‍ രത്തന്‍ ടാറ്റ അഴിയെണ്ണേണ്ടി വരുമെന്നും സ്വാമി പറഞ്ഞു.

Comments

comments

Categories: Politics

Related Articles