പാനിപ്പട്ട് താപോര്‍ജ്ജ നിലയത്തിലെ സൗരോര്‍ജ്ജ പ്ലാന്റ് കമ്മീഷന്‍ ചെയ്തു

പാനിപ്പട്ട് താപോര്‍ജ്ജ നിലയത്തിലെ  സൗരോര്‍ജ്ജ പ്ലാന്റ് കമ്മീഷന്‍ ചെയ്തു

 

ചണ്ഡീഗഡ്: ഹരിയാനയിലെ പാനിപ്പട്ട് താപോര്‍ജ്ജ നിലയത്തിലെ സോരോര്‍ജ്ജ പ്ലാന്റ് കമ്മീഷന്‍ ചെയ്തു. ഹരിയാന പവര്‍ ജനറേഷന്‍ കോര്‍പ്പറേഷ (എച്ച്പിജിസിഎല്‍)നു കീഴിലെ താപോര്‍ജ്ജ നിലയത്തില്‍ 10 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റാണ് പ്രവര്‍ത്തനം ആരംഭിച്ചത്. എച്ച്പിജിസിഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ എംകെവി രാമറാവു അറിയിച്ചതാണ് ഇക്കാര്യം.
ആദ്യദിനം പ്ലാന്റില്‍ നിന്ന് ഏകദേശം 10,000 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചു- രാമറാവു പറഞ്ഞു. പരമ്പരാഗത ഊര്‍ജ്ജ പദ്ധതികള്‍ പരിസ്ഥിതിയേയും മനുഷ്യനേയും ദോഷകരമായി ബാധിക്കുന്നതിനാലാണ് പുനരുപയോഗ ഊര്‍ജ്ജത്തെ അടിയന്തരമായി പരിഗണിക്കുന്നത്. ഫോട്ടോവോള്‍ട്ടോയിക് ടെക്‌നോളജി വ്യാപിപ്പിക്കാനുള്ള സാഹചര്യം ഇന്ത്യയിലുണ്ട്. സൗരോര്‍ജ്ജ പ്ലാന്റ് പരിസ്ഥിതിക്ക് വളരെ കുറച്ച് ആഘാതമേ ഉണ്ടാക്കുന്നുള്ളൂ. കാര്‍ബണ്‍ പ്രസരണം ഒഴിവാക്കുകയും ചെയ്യും. ഇപ്പോള്‍ കമ്മീഷന്‍ ചെയ്ത പ്ലാന്റ് പ്രതിവര്‍ഷം ഏകദേശം 17 മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാവു കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding