ഭോപ്പാല്‍ ഏറ്റുമുട്ടല്‍: എട്ട് പേരെയും വകവരുത്താന്‍ നിര്‍ദേശിച്ച ശബ്ദരേഖ പുറത്ത്

ഭോപ്പാല്‍ ഏറ്റുമുട്ടല്‍: എട്ട് പേരെയും വകവരുത്താന്‍ നിര്‍ദേശിച്ച ശബ്ദരേഖ പുറത്ത്

ന്യൂഡല്‍ഹി: ഭോപ്പാലില്‍ എട്ട് വിചാരണ തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും തിങ്കളാഴ്ച പുലര്‍ച്ചെ തടവ് ചാടിയ എട്ട് തടവുകാരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ ജയില്‍ ചാടിയ എട്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തണമെന്നു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരോട് ആജ്ഞാപിക്കുന്ന മധ്യപ്രദേശ് പൊലീസ് കണ്‍ട്രോള്‍ റൂമിലെ റേഡിയോ സന്ദേശത്തിന്റെ ക്ലിപ്പുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഒരു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനു ശേഷമാണ് എട്ട് തടവുകാരെ വധിച്ചതെന്ന പൊലീസിന്റെ വാദം ഇതോടെ പൊളിയുകയും ചെയ്തിരിക്കുകയാണ്.

Comments

comments

Categories: Slider, Top Stories