സ്‌കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

സ്‌കോഡ റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍

ന്യൂഡെല്‍ഹി: സ്‌കോഡയുടെ പരിഷ്‌കരിച്ച റാപ്പിഡ് ഇന്ത്യന്‍ വിപണിയിലെത്തി. എക്‌സ്‌ഷോറൂം ഡെല്‍ഹിയില്‍ 8.27 ലക്ഷം രൂപയാണ് പുതിയ റാപ്പിഡിന്റെ വില. പഴയ മോഡലില്‍ നിന്നും കൂടുതല്‍ ബോള്‍ഡ് ലുക്ക് നല്‍കിയാണ് റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റ് എത്തിയിരിക്കുന്നത്. ക്രിസ്റ്റാലിന്‍ രീതിയിലുള്ള രൂപകല്‍പ്പനയാണ് ഇതിന് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.
ഹെഡ്‌ലൈറ്റിന്റെ പുതിയ ഡിസൈന്‍, ബംബര്‍, റേഡിയേറ്റര്‍ ഗ്രില്‍, ഫോഗ് ലാമ്പ് എന്നിവയിലും പുതിയ സവിശേഷതകളാണ് റാപ്പിഡ് ഫെയ്‌സ്‌ലിഫ്റ്റിന്റെ മുന്‍വശത്തുള്ളത്. പഴയ മോഡലില്‍ കമ്പനി നല്‍കിയിരുന്ന 104ബിഎച്ച്പിയും 153എന്‍എം ടോര്‍ക്കും നല്‍കുന്ന 1.6 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനില്‍ മാറ്റമില്ലാതെയാണ് പുതിയ റാപ്പിഡ് സ്വീഡന്‍ ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന സ്‌കോഡ എത്തിച്ചിരിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷണനലായും കമ്പനി നല്‍കും. ഡീസല്‍ പതിപ്പില്‍ 108 ബിഎച്ച്പി കരുത്തുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണുള്ളത്. ഇതിന് 9.48 ലക്ഷം രൂപയാണ് (ഡെല്‍ഹി എക്‌സ്‌ഷോറൂം) വില.
ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ അമിയോ, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയസ് എന്നവയാണ് റാപ്പിഡിന് എതിരാളികളായുള്ളത്. പെട്രോളില്‍ ടോപ്പ് എന്‍ഡ് വേരിയന്റിന് 11.36 ലക്ഷം രൂപയും ഡീസലില്‍ ടോപ്പ് എന്‍ഡ് വേരിയന്റിന് 12.67 ലക്ഷം രൂപയുമാണ് വില.

Comments

comments

Categories: Auto