ജോലിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി സാപ് പദ്ധതി

ജോലിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി സാപ് പദ്ധതി

ബെംഗളൂരു: കരിയര്‍ ബ്രേക്കിനു ശേഷം അവസരം ലഭിക്കുകയാണെങ്കില്‍ ജോലിയിലേക്ക് തിരിച്ചുവരാന്‍ താല്‍പ്പര്യപ്പെടുന്ന വനിതകളെ പ്രോത്സാഹിപ്പിക്കാന്‍ ബാക് ടു വര്‍ക്ക്’ പദ്ധതിയിലൂടെ എസ്എപി ഒരുങ്ങുന്നു. വ്യക്തിപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി ജോലി ഉപേക്ഷിക്കേണ്ടിവന്ന സ്ത്രീകളില്‍ പലരും പ്രൊഫഷണല്‍ യോഗ്യതയുള്ളവരും, ഏതെങ്കിലും മേഖലകളില്‍ പരിചയ സമ്പത്തുള്ളവരും ആണെന്ന് സാപ് പറയുന്നു.

വിവിധ പ്രൊഫഷണല്‍ രംഗങ്ങളില്‍ പ്രവൃത്തി പരിചയമുള്ള വനിതകളെ ആകര്‍ഷിക്കാനാണ് സാപ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഏതെങ്കിലും പ്രൊഫഷണല്‍ സ്ഥാപനത്തില്‍ കരിയര്‍ ബ്രേക്കിനു മുന്‍പ് തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പ്പര്യമുള്ള വനിതകള്‍ക്ക് യോഗ്യതയെന്നും സാപ് പറഞ്ഞു.

ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് പ്രൊജക്റ്റ് അധിഷ്ഠിത അസൈന്‍മെന്റുകളും അതിനു വേണ്ട പ്രായോഗിക സഹായവും ലഭ്യമാക്കിക്കൊണ്ടുള്ള പദ്ധതിയാണ് സാപ് വിഭാവനം ചെയ്തിട്ടുള്ളത്. ആറ് മാസത്തെ കാലാവധിക്കുള്ളില്‍ ചെയ്തു തീര്‍ക്കേണ്ട പ്രൊജക്റ്റുകളാണ് ഓരോരുത്തര്‍ക്കും നല്‍കുക. തക്കതായ പ്രതിഫലവും സഹായം ആവശ്യമായിട്ടുള്ള സാഹചര്യങ്ങളില്‍ അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും സാപ് നടപ്പിലാക്കും.

ലോക സാമ്പത്തിക ഫോറത്തിന്റെ 2015ലെ ആഗോള ലിംഗാനുപാത (ആണും പെണ്ണും തമ്മിലുള്ള അന്തരം) സൂചികയില്‍ 108 മതാണു ഇന്ത്യയുടെ സ്ഥാനമെന്ന് സാപ് ഇന്ത്യ ഹ്യൂമണ്‍ റിസോഴ്‌സസ് വൈസ് പ്രസിഡന്റ് വിയാസ്റ്റ ധുസില്‍ പറഞ്ഞു. ബാക് ടു വര്‍ക്ക് പദ്ധതിയിലൂടെ പ്രതിഭാശാലികളായ വനിതാ പ്രൊഫഷണലുകളെ കോര്‍പ്പറേറ്റ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റലൈസേഷന്‍ കാലഘട്ടത്തില്‍ ജീവനക്കാര്‍ക്കിടയിലെ വൈവിധ്യവും ഉള്‍ച്ചേര്‍ക്കലും ഉറപ്പാക്കേണ്ടത് നാളെയുടെ നവീകരണത്തിന് അനിവാര്യമണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Women