സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ വന്‍കിട കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കുന്നു

സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ വന്‍കിട കമ്പനികളുടെ നിക്ഷേപം ആകര്‍ഷിക്കുന്നു

 

ബെംഗളൂരു: സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സേവനങ്ങള്‍ നടത്തുന്ന സോഫ്റ്റ്‌വെയര്‍ ആസ് എ സര്‍വീസ് സ്റ്റാര്‍ട്ടപ്പുകള്‍(സാസ്) വന്‍കിട സ്ഥാപനങ്ങളുടെ നിക്ഷേപം ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ട്. മുന്‍നിര ടെക് കമ്പനികളായ സെയ്ല്‍ഫോഴ്‌സ്, മൈക്രോസോഫ്റ്റ് മുതലായ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനായി മുന്നോട്ടു വരുന്നുണ്ട്.

വ്യത്യസ്ത മേഖലകള്‍ക്കു പ്രയോജനകരമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്ന ഹൊറിസോണ്ടല്‍ സാസുകളേക്കാള്‍ ചില്ലറവിപണനം, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ പ്രത്യേക മേഖലയ്ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വെര്‍ട്ടിക്കല്‍ സാസുകള്‍ക്കാണ് കൂടുതല്‍ പുരോഗതി ലഭിക്കുന്നതെന്ന് സാമ്പത്തിക നിരീക്ഷകര്‍ സൂചിപ്പിച്ചു. വിപണിനിരീക്ഷകരായ ട്രാക്‌സന്‍ നല്‍കുന്ന വിവരമനുസരിച്ച് 60 ഓളം വെര്‍ട്ടിക്കല്‍ സാസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ വര്‍ഷം സാമ്പത്തിക സമാഹരണത്തിനു സാധിച്ചത്. കാപല്ലെറി ടെക്‌നോളജീസ്, റേറ്റ്‌ഗെയ്ന്‍, സെനോറ്റി മുതലായ സ്റ്റാര്‍ട്ടപ്പുകളാണ് നിക്ഷേപസമാഹരണത്തില്‍ വിജയിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ മുന്നില്‍ നില്‍ക്കുന്നത്.

സാമ്പ്രദായികമായി പ്രത്യേക ചില്ലറവിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്നത് വെര്‍ട്ടിക്കല്‍ സാസ് സ്റ്റാര്‍ട്ടപ്പുകളാണ്. ഇക്കാരണത്താലാണ് ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സാധിക്കുന്നത്.

Comments

comments

Categories: Entrepreneurship