രാജഗിരിയില്‍ ഇന്‍ഫ്‌ളോറെ 2016 സമാപിച്ചു

രാജഗിരിയില്‍ ഇന്‍ഫ്‌ളോറെ 2016 സമാപിച്ചു

കാക്കനാട്: രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസിന്റെ 12 മത് ഇന്‍ഫ്‌ളോറെ ആഘോഷങ്ങള്‍ സമാപിച്ചു. ഇന്‍ഫ്‌ളോറെയുടെ ഭാഗമായി നടന്ന പരിപാടികളില്‍ 4.7 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 17 ഇനങ്ങളായിരുന്നു പരിപാടിയില്‍ ഉണ്ടായിരുന്നത്. ‘ദാറ്റ് 90സ് മാജിക്’ എന്ന ആപ്തവാക്യവുമായി നടന്ന ഇന്‍ഫ്‌ളോറെ ആഘോഷങ്ങളില്‍ രാജ്യത്തെ 490ല്‍ അധികം കോളെജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇന്‍ഫ്‌ളോറെ 2016ന്റെ സമാപന സമ്മേളനത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, മലയാളം സിനിമാ സംവിധായകന്‍ വൈശാഖ് എന്നിവര്‍ മുഖ്യാതിഥികളായി.

രണ്ടാംവട്ടവും കൊച്ചി എസ്‌സിഎംഎസ് ഇന്‍ഫ്‌ളോറെയില്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഡിസിഎംഎടിയില്‍നിന്നുള്ള നിര്‍മ്മല്‍ എബ്രഹാം ‘ബെസ്റ്റ് മാനേജര്‍’ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, എന്‍ഐടി ത്രിച്ചി ‘ബെസ്റ്റ് മാനേജ്‌മെന്റ് ടീം’ പുരസ്‌കാരം നേടി. വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വിതരണം ചെയ്തു. കേരളത്തില്‍ താന്‍ സാക്ഷിയായതില്‍ ഏറ്റവും വലിയ മാനേജുമെന്റ് ഫെസ്റ്റാണ് ഇന്‍ഫ്‌ളോറെ2016 എന്ന് സദസിനെ അഭിസംബോധന ചെയ്ത് കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസ് ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിന്‍സിപ്പാള്‍ ഡോ. ബിനോയ് ജോസഫ്, ഇന്‍ഫ്‌ളോറെ സ്റ്റുഡന്റ് കോഓര്‍ഡിനേറ്റേഴ്‌സ് തുടങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.

Comments

comments

Categories: Education