ഇന്ത്യ പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും

ഇന്ത്യ പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും

 

ന്യൂഡെല്‍ഹി: ചാരപ്രവര്‍ത്തനം നടത്തുന്നതായി പാകിസ്ഥാന്‍ ആരോപിച്ച എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. നേരത്തേ ചാരപ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായി പാകിസ്ഥാന്‍ ആരോപിച്ചത്. പാകിസ്ഥാനിലെ എട്ടു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും പാക് അധികൃതര്‍ പുറത്തുവിട്ടു. ഇതേത്തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കുന്നത്.

ഇന്ത്യന്‍ ചാര സംഘടനകളായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് (റോ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി) എന്നിവക്കുവേണ്ടി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചാരവൃത്തി നടത്തുന്നുവെന്നാണ് പാകിസ്ഥാന്‍ ആരോപിച്ചത്. ഒരു കോണ്‍സുലര്‍, രണ്ട് ഫസ്റ്റ് സെക്രട്ടറിമാര്‍, ഒരു അറ്റാഷെ, നാല് അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കെതിരേയാണ് ആരോപണം. ഇവരെ എത്രയും വേഗം ഇന്ത്യയിലെത്തിക്കും. ഇരുകൂട്ടരും നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നത് ഇരു രാഷ്ട്രങ്ങള്‍ക്കിടയിലെ നയതന്ത്ര ബന്ധം കൂടുതല്‍ വഷളാക്കും.

ഇന്ത്യയിലെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തറിനെ ഇന്ത്യയുടെ സൈനിക വിന്യാസം സൂചിപ്പിക്കുന്ന രേഖകളുമായി പിടികൂടിയിരുന്നു. ഇതില്‍നിന്നാണ് പാക് ചാരശൃംഖലയെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് കൃത്യമായ വിവരം ലഭിച്ചത്. ഇയാളെ പിന്നീട് ഇന്ത്യ തിരിച്ചയച്ചു. ചാരവൃത്തി നടത്തുന്ന കൂടുതല്‍ ഉദ്യോഗസ്ഥരുടെ പേരുകള്‍ മെഹ്മൂദ് അക്തര്‍ വെളിപ്പെടുത്തിയതോടെയാണ് ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാന് പിന്‍വലിക്കേണ്ടിവന്നത്.

 

Comments

comments

Categories: Slider, Top Stories