ബിസിസിഐയോട് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോധ കമ്മിറ്റി

ബിസിസിഐയോട് ഓഡിറ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ലോധ കമ്മിറ്റി

 

മുംബൈ: ബിസിസിഐയോട് അമേരിക്ക ആസ്ഥാനമായ ഓഡിറ്റിങ് കണ്‍സള്‍ട്ടന്‍സി ഡിലോയിറ്റ് തയാറാക്കിയ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ലോധ കമ്മിറ്റി. ബിസിസിഐയിലെ ഫണ്ട് ദുരുപയോഗത്തെക്കുറിച്ചും മോശം ഭരണ സംവിധാനത്തെ സംബന്ധിച്ചതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഡിലോയിറ്റ് റിപ്പോര്‍ട്ട്.

ഒഡീഷ, ഹൈദരാബാദ്, ജമ്മു കാശ്മീര്‍ സംസ്ഥാന അസോസിയേഷനുകളെ സംബന്ധിച്ച് ഡിലോയിറ്റ് തയാറാക്കിയ റിപ്പോര്‍ട്ട് അഞ്ച് ദിവസത്തിനകം സമര്‍പ്പിക്കാനാണ് ലോധ കമ്മിറ്റി ബിസിസിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍ക്കെ, സിഇഒ രാഹുല്‍ ജോഹര്‍ എന്നിവരോടാണ് ലോധ കമ്മറ്റി ആവശ്യം വ്യക്തമാക്കിയത്.

ടെലിവിഷന്‍ ചാനലുകളില്‍ നിന്നും ലഭിച്ച പണം അസോസിയേഷനുകള്‍ ദുരുപയോഗം ചെയ്‌തെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡിലോയിറ്റ് റിപ്പോര്‍ട്ടിലുണ്ടെന്നതാണ് സൂചന. അതേസമയം, ബിസിസിഐയ്ക്ക് കീഴിലുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഇത്തരം പിഴവുകള്‍ വരുത്താതെ ഒരു വര്‍ഷത്തേക്കുള്ള ക്ലീന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തായാറാക്കുന്നതിനുള്ള ശ്രമത്തിലാണ്.

Comments

comments

Categories: Slider, Sports