ജിപ്‌സം അഴിമതി: ഫാക്ട് സിഎംഡി സ്ഥാനത്തുനിന്നും ജയ്‌വീര്‍ ശ്രീവാസ്തവയെ നീക്കി

ജിപ്‌സം അഴിമതി:  ഫാക്ട് സിഎംഡി സ്ഥാനത്തുനിന്നും ജയ്‌വീര്‍ ശ്രീവാസ്തവയെ നീക്കി

 

കൊച്ചി: പൊതുമേഖലാ വളം നിര്‍മാണശാലയായ ഫാക്ടിന്റെ സിഎംഡി സ്ഥാനത്തുനിന്നും ജയ്‌വീര്‍ ശ്രീവാസ്തവയെനീക്കി. ജിപ്‌സം അഴിമതി അന്വേഷണത്തിന്റെ ഭാഗമായി ഫാക്ട് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ സിബിഐ അടുത്തിടെ നടത്തിയ റെയ്ഡില്‍ ജയ്‌വീര്‍ ശ്രീവാസ്തവയ്‌ക്കെതിരായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സിഎംഡി സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കിയതെന്നാണ് സൂചന. 2015 നവംബറില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കുറഞ്ഞ വിലയില്‍ ജിപ്‌സം വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കിയെന്നാണ് കേസ്.

ജിപ്‌സം അഴിമതിയുമായി ബന്ധപ്പെട്ട് ജയ്‌വീര്‍ ശ്രീവാസ്തവയ്ക്കു പുറമെ ചീഫ് ജനറല്‍ മനേജര്‍മാരായ ശ്രീനാഥ് വി കമ്മത്ത്, ഐ എസ് അംബിക, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പഞ്ചാനനന്‍ പൊഡോര്‍, ഡാനിയല്‍ മധുകര്‍, കരാറുകാരനായ എന്‍ എസ് സന്തോഷ്, മുകുന്ദ് ദാഗെ എന്നിവര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തിട്ടുളളത്. ജിപ്‌സം വിപണനത്തിന് പുറമെ ജയവീര്‍ ശ്രീവാസ്ത നേതൃത്വം നല്‍കിയ കാലയളവില്‍ കമ്പനിക്ക് 1200 കോടിയുടെ നഷ്ടം ഉണ്ടായെന്നും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

Comments

comments

Categories: Slider, Top Stories