ദീപക് അബോട്ട് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ്

ദീപക് അബോട്ട് പേടിഎം സീനിയര്‍ വൈസ് പ്രസിഡന്റ്

ന്യൂഡെല്‍ഹി: രാജ്യത്തെ പ്രമുഖ മൊബീല്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മില്‍ ടൈംസ് ഇന്റര്‍നെറ്റ് മുന്‍ ഉദ്യോഗസ്ഥനായ ദീപക് അബോട്ട് ഗ്രോത്ത് മാര്‍ക്കറ്റിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റായി നിയമിതനായി. ഗ്രോത്ത് ഹാക്കിങ്, മൊബീല്‍ മാര്‍ക്കറ്റിങ്, ഡാറ്റ അനലിറ്റിക്‌സ് എന്നീ മേഖലകളില്‍ 17 വര്‍ഷത്തിലേറെ അനുഭവജ്ഞാനമുള്ള ദീപക്, റിലയന്‍സ് എന്റര്‍ടൈയ്‌മെന്റ് ഡിജിറ്റല്‍ ചീഫ് പ്രൊഡക്ട് ഓഫീസര്‍, സപാക് ജനറല്‍ പ്രൊഡക്ട് മാനേജര്‍, സത്യം കംപ്യൂട്ടര്‍, സൈബര്‍മീഡിയ പ്രൊഡക്ട് എക്‌സിക്യൂട്ടീവ് യുഎക്‌സ് കണ്‍സള്‍ട്ടന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പേടിഎം വളര്‍ച്ചയുടെ പുതിയൊരു ഘട്ടത്തിലാണെന്നും ദീപക് വീണ്ടും പേടിഎമ്മിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും സിഇഒ വിജയ്‌ശേഖര്‍ ശര്‍മ പറഞ്ഞു. ദീപക്കിന്റെ സാമര്‍ത്ഥ്യവും ശ്രമങ്ങളും 2020 ആകുന്നതോടെ ഒരു ബില്യണ്‍ ഉപഭോക്താക്കളെന്ന കമ്പനിയുടെ ലക്ഷ്യം സഫലമാക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം വിശ്വസം പ്രകടിപ്പിച്ചു. നേതൃനിരയിലേക്ക് മികച്ച കഴിവുകളുള്ളവരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് കമ്പനിയുടെ ഉല്‍പ്പന്ന, ടെക്‌നോളജി വിഭാഗങ്ങളുടെ ശക്തിവര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് പേടിഎം. അടുത്തിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഉദ്യോഗസ്ഥനായിരുന്ന ഷിന്‍ജിനി കുമാറിനെ പേടിഎം പേയ്‌മെന്റ് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവായും സിറ്റി ഗ്രൂപ്പ് മുന്‍ ഉദ്യോഗസ്ഥനായ മാധുര്‍ ഡിയോറയെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായും പേടിഎം നിയമിച്ചിരുന്നു.

Comments

comments

Categories: Branding