അഖിലേഷ് നയിക്കുന്ന വികാസ് രഥ് യാത്രയ്ക്ക് തുടക്കം

അഖിലേഷ് നയിക്കുന്ന വികാസ് രഥ് യാത്രയ്ക്ക് തുടക്കം

ലക്‌നൗ: ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് നയിക്കുന്ന വികാസ് രഥ് യാത്രയ്ക്കു വ്യാഴാഴ്ച തുടക്കം. 2017ല്‍ നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നു അഖിലേഷ് പറഞ്ഞു. വികാസ് രഥ് യാത്രയിലൂടെ ഭരണത്തുടര്‍ച്ച ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്, സഹോദരനും മുതിര്‍ന്ന നേതാവുമായ ശിവ്പാല്‍ യാദവും വേദിയിലെത്തിയത് ഏവരെയും അമ്പരിപ്പിച്ചു.
യാത്രയിലൂടെ ലക്ഷ്യമിടുന്നത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ബോദ്ധ്യപ്പെടുത്താനാണ്. അതോടൊപ്പം പാര്‍ട്ടിയുടെ ഭാവി പദ്ധതികള്‍ ജനങ്ങളുമായി പങ്കുവയ്ക്കാനും രഥയാത്രയിലൂടെ ഉദ്ദേശിക്കുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു.
വികാസ് രഥ് യാത്രയില്‍ അഖിലേഷിനൊപ്പം ഭാര്യ ഡിംപിളും പങ്കെടുത്തു. യാത്ര ചരിത്രപരമാണെന്നും എസ്പി അടുത്ത തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഡിംപിള്‍ പറഞ്ഞു. വികാസ് രഥ് യാത്രയില്‍ അഖിലേഷ് 75 കിലോമീറ്റര്‍ സഞ്ചരിക്കും.

Comments

comments

Categories: Politics, Slider